CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 55 Seconds Ago
Breaking Now

ഒരു കോടി പിന്നിട്ട് ടൊവിനോയുടെ ' ഉമ്മപാട്ട്

ടൊവിനോ ചിത്രം തിവണ്ടി തിയയറ്ററിലെത്താനിരിക്കേ ചിത്രത്തിലെ ' ജീവനാംശമായി താനേ നീയെന്നില്‍' എന്ന പാട്ട് യുട്യൂബില്‍ ഒരു കോടി പേര്‍ കണ്ടു. ശ്രേയ ഘോഷലും ഹരിശങ്കറും ചേര്‍ന്ന് പാടിയ ഗാനം ഇറങ്ങിയ നാള്‍ മുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിന്റെയും സിനിമയുടെയും അണിയറക്കാര്‍ ഒരു കോടി വ്യൂവേഴ്‌സിനെ കിട്ടിയ സന്തോഷത്തില്‍ ആഘോഷവും നടത്തി.

പ്രണയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പാട്ടാണിത്. ഗാനം ആലപിച്ച ശ്രേയ ഈണം കൊടുത്ത പുതുമുഖ സംഗീത സംവിധായകന്‍ കൈലാസ് മേനോനെ അഭിനന്ദിച്ചിരുന്നു.

സ്ഥിരമായി പുകവലിക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തില്‍ ടൊവിനോയും കാമുകിയായി സംയുക്ത മേനോനുമാണ് അഭിനയിക്കുന്നത്. നാട്ടിന്‍ പുറം പശ്ചാത്തലമാക്കി ഒരു മനോഹരമായ ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. തീവണ്ടി സംവിധാനം ചെയ്യുന്നത് ഫെലിനി ടിപി യാണ് .




കൂടുതല്‍വാര്‍ത്തകള്‍.