CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 33 Seconds Ago
Breaking Now

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ; ഇടനിലക്കാരന്‍ ജെറോസയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറല്ലെന്ന് ഇറ്റലി

സിബിഐ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിനെ തുടര്‍ന്ന് ഇറ്റലി കഴിഞ്ഞ ഒക്ടോബറില്‍ ജെറോസയെ അറസ്റ്റ് ചെയ്തിരുന്നു.

വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ കാര്‍ലോ വലന്റീനോ ജെറോസയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറല്ലെന്ന് ഇറ്റലി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇടപാടില്‍ 3727 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം. സിബിഐ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിനെ തുടര്‍ന്ന് ഇറ്റലി കഴിഞ്ഞ ഒക്ടോബറില്‍ ജെറോസയെ അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ജെറോസയെ വിട്ടുതരണമെന്ന് സബിഐ നവംബറില്‍ ആവശ്യപ്പെട്ടു. ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ജെറോസയ്ക്കുള്ള പങ്ക് സംബന്ധിച്ച് കുറ്റപത്രത്തിലെ വിവരങ്ങളും മറ്റും കൈമാറുകയും ചെയ്തു. എന്നാല്‍ സ്വിസ് പാസ്‌പോര്‍ട്ടുള്ള ജെറോസയെ കൈമാറാനാവില്ലെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു.

വിവിഐപികള്‍ക്കായി ആംഗ്ലോ- ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നു 12 അത്യാധുനിക ഹെലിക്കോപ്റ്ററുകള്‍ 3,727 കോടി രൂപയ്ക്ക് വാങ്ങാനുള്ള ഇടപാടിലെ അഴിമതി സര്‍ക്കാരിന് 2666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. തുക പെരുപ്പിച്ച് കാണിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേന മുന്‍ തലവന്‍ എസ്പി ത്യാഗി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും 452 കോടിയോളം രൂപ കൈക്കൂലി നല്‍കാന്‍ മുഖ്യ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ജെറോസയാണെന്നാണ് സിബിഐ കണ്ടെത്തല്‍. ജെറോസയെ കൈമാറണമെന്ന ആവശ്യം ഒരിക്കല്‍ കൂടി ഉന്നയിക്കുമെന്ന് സിബിഐ വ്യക്തമാക്കി .




കൂടുതല്‍വാര്‍ത്തകള്‍.