CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 8 Seconds Ago
Breaking Now

പരീക്ഷയുടെ തലേന്ന് എ-ലെവല്‍ മാത്സ് പേപ്പര്‍ ട്വിറ്ററില്‍ ചോര്‍ന്നു; എക്‌സാം ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു; പോലീസിനെ വിളിച്ച് എഡ്എക്‌സല്‍; ചോരുന്നത് തുടര്‍ച്ചയായ രണ്ടാം വര്‍ഷം; വിദ്യാര്‍ത്ഥികള്‍ അങ്കലാപ്പില്‍

യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് എ* ലെവല്‍ നേടാന്‍ പഠിച്ച വിദ്യാര്‍ത്ഥികളെ മറികടന്നാകും നൂറുകണക്കിന് പേര്‍ വളഞ്ഞവഴിയിലൂടെ മാര്‍ക്ക് നേടുക

വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി എ ലെവല്‍ മാത്സ് പേപ്പര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. പരീക്ഷ നടക്കുന്നതിന് തലേദിവസമാണ് പേപ്പര്‍ ചോര്‍ന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അജ്ഞാതനായ ഒരു വ്യക്തി കഴിഞ്ഞ ദിവസം രാത്രി 300 പൗണ്ടിന് ഇതിന്റെ ഉത്തരങ്ങള്‍ വിറ്റിരുന്നു. ഉപഭോക്താക്കളെ പിടിക്കാന്‍ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരവും പുറത്തുവിട്ടാണ് പരസ്യം നല്‍കിയത്. 50,000 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഇരുന്ന ചോദ്യപേപ്പറും ഉത്തരവുമാണ് പ്രചരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ ബോര്‍ഡുകളില്‍ ഒന്നായ എഡ്എക്‌സലാണ് ഇത് തയ്യാറാക്കിയത്. 

പീയേഴ്‌സന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള ഫയല്‍ പോലീസിനും കൈമാറി. ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ക്കെതിരെ മെറ്റ് പോലീസ് കുറ്റം ചുമത്തിയിട്ടില്ല. അന്വേണം നടക്കുകയാണെന്നാണ് പിയേഴ്‌സണ്‍ പറയുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിടിക്കപ്പെട്ടാല്‍ മോഷണക്കുറ്റമാണ് ചുമത്തുക. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചോദ്യപേപ്പര്‍ ചോരുന്നത്. കഴിഞ്ഞ വര്‍ഷവും ഒരാള്‍ അറസ്റ്റിലായെങ്കിലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. 

ഒരേ ചോദ്യപേപ്പര്‍ രണ്ടാം വട്ടവും ചോര്‍ന്നതാണ് വലിയ ചോദ്യങ്ങള്‍ക്ക് ഇടയാക്കുന്നത്. ഓണ്‍ലൈനില്‍ കാശ് വാങ്ങി വിറ്റ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ ചോര്‍ച്ചയില്‍ രോഷം പ്രകടിപ്പിച്ചു. ചോദ്യവും ഉത്തരവും നിരവധി വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക് എത്തിയിരിക്കാമെന്നാണ് ആശങ്ക ഉയരുന്നത്. ചോര്‍ച്ച ട്വിറ്ററില്‍ വ്യാപകമായിരുന്നെന്ന് ടിഫിന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ആന്‍ഡ്രൂ കോണ്‍ഡണ്‍ വ്യക്തമാക്കി. നിരവധി വിദ്യാര്‍ത്ഥികള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് പഠിക്കുമ്പോള്‍ ഈ മുന്‍തൂക്കം അവര്‍ക്ക് ലഭിക്കില്ലെന്നത് കഷ്ടമാണെന്ന് ഈ വിദ്യാര്‍ത്ഥി അഭിപ്രായപ്പെടുന്നു. 

യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് എ* ലെവല്‍ നേടാന്‍ പഠിച്ച വിദ്യാര്‍ത്ഥികളെ മറികടന്നാകും നൂറുകണക്കിന് പേര്‍ വളഞ്ഞവഴിയിലൂടെ മാര്‍ക്ക് നേടുക. ജിസിഎസ്ഇ മാത്തമാറ്റിക്‌സ് സി4 പരീക്ഷയില്‍ ചെറിയ ചോര്‍ച്ച മാത്രമാണ് നടന്നതെന്നാണ് എഡ്എക്‌സല്‍ അവകാശപ്പെടുന്നത്. അടുത്ത ആഴ്ച നടക്കുന്ന പരീക്ഷകള്‍ പതിവ് പോലെ നടക്കും. വളഞ്ഞ വഴി മാര്‍ക്ക് നേടാന്‍ അനുവദിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും ഇവര്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.