CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 24 Minutes 17 Seconds Ago
Breaking Now

തിരക്ക് കുറയ്ക്കാന്‍ 5 പൗണ്ട് ഫീസ് ഈടാക്കണമെന്ന് ഫാമിലി ഡോക്ടര്‍മാര്‍; അനാവശ്യ അപ്പോയിന്റ്‌മെന്റുകള്‍ ഒഴിവാക്കാന്‍ ഫീസ് അനിവാര്യം; രോഗികള്‍ ഫാര്‍മസികളുടെ സഹായം തേടണം; സംഗതി നടക്കുമോ?

നിസ്സാര കാര്യങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ ജിപിമാരുടെ സേവനത്തില്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായാണ് കണക്ക്.

അനാവശ്യ അപ്പോയിന്റ്‌മെന്റുകള്‍ ഒഴിവാക്കാന്‍ രോഗികളില്‍ നിന്നും ഫീസ് ഈടാക്കണമെന്ന് ജിപിമാര്‍. 5 പൗണ്ടെങ്കിലും ടോക്കണ്‍ ഫീസ് ഈടാക്കിയാല്‍ മാത്രമെ അനാവശ്യ രോഗികളെ വഴിതിരിച്ച് വിട്ട് സേവനങ്ങള്‍ക്കായി എത്തുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കൂവെന്ന് ഇവര്‍ കരുതുന്നു. വിവാദമായേക്കാവുന്ന ഈ പദ്ധതി ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം വിജയിച്ചേക്കുമെങ്കിലും മറ്റ് ചാര്‍ജ്ജുകള്‍ കൂടി ഈടാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 5 പെന്‍സ് നികുതി ഏര്‍പ്പെടുത്തിയതിന് സമാനമായി ജിപി സേവനങ്ങളില്‍ സഹ ചാര്‍ജ്ജുകള്‍ വേണമെന്നാണ് ആവശ്യം. ഇതുവഴി അനാവശ്യ ചെലവുകള്‍ കുറച്ച് കൂടുതല്‍ രോഗികള്‍ക്ക് സേവനം നല്‍കാനും, മിസ് ചെയ്ത അപ്പോയിന്റ്‌മെന്റുകള്‍ക്കായി വിനിയോഗിക്കാനും കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതുവഴി എന്നാല്‍ ഒന്ന് ജിപിയെ കണ്ട് കളയാമെന്ന ചിന്താഗതി മാറി ഫാര്‍മസികളുടെ സേവനവും ഉപയോഗപ്പെടുത്താന്‍ ആളുകള്‍ ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷ. 

എന്നാല്‍ സേവനം ആവശ്യമായ രോഗികളെ പിന്തിരിപ്പിക്കാനാണ് ഇത്തരം ഫീസുകള്‍ വഴിയൊരുക്കുകയെന്നാണ് രോഗികള്‍ക്കായി വാദിക്കുന്നവരുടെ നിലപാട്. തിങ്കളാഴ്ച ബ്രൈറ്റണില്‍ നടക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സില്‍ ഈ നീക്കങ്ങള്‍ വോട്ടിനിടും. ഈ നിര്‍ദ്ദേശങ്ങള്‍ ഗ്ലോസ്റ്റര്‍ ഡിവിഷനാണ് മുന്നോട്ട് വെയ്ക്കുക. എന്‍എച്ച്എസിന് പണം കണ്ടെത്താനുള്ള മറ്റ് വഴികള്‍ എന്ന നിലയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍. രോഗികള്‍ കൂടി ചികിത്സയ്ക്ക് പണം നല്‍കണമെന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്. എന്‍എച്ച്എസ് ഫണ്ടിംഗ് ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. 

യഥാര്‍ത്ഥത്തില്‍ ഡോക്ടറെ കാണേണ്ട കാര്യമുണ്ടോയെന്ന് രോഗികള്‍ സ്വയം ചിന്തിക്കുന്ന ഒരു അവസ്ഥ കൂടി രൂപപ്പെടണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഗ്ലോസ്റ്ററിലെ ലേ സെക്രട്ടറി മൈക്ക് ഫോഴ്‌സ്റ്റര്‍ വ്യക്തമാക്കി. നിസ്സാര കാര്യങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ ജിപിമാരുടെ സേവനത്തില്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായാണ് കണക്ക്.  




കൂടുതല്‍വാര്‍ത്തകള്‍.