CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 10 Minutes 6 Seconds Ago
Breaking Now

കാര്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ അന്ത്യനിമിഷം വരെ കാത്തിരിക്കണോ? കവറേജ് തീരുന്ന ദിവസം ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് ഇരട്ടി ചാര്‍ജ്ജ്; 24 മണിക്കൂര്‍ നേരത്തെ വ്യത്യാസം ഞെട്ടിക്കും

വെബ്‌സൈറ്റുകള്‍ വഴി വിലക്കുറവ് അന്വേഷിക്കുന്നത് പോലും പ്രീമിയത്തെ സ്വാധീനിക്കുന്നുവെന്നാണ് വിവരം

'കാറിന്റെ ഇന്‍ഷുറന്‍സ് തീരാന്‍ ഒരു ദിവസം കൂടി ബാക്കിയുണ്ട്. എന്നാല്‍ പിന്നെ കവറേജ് തീരുന്ന ദിവസം കവറേജ് പുതുക്കാം, അങ്ങിനെ വരുമ്പോള്‍ ഒരു ദിവസം കൂടി കവറേജിന്റെ കാലാവധി ബാക്കി കാണുമല്ലോ'... എല്ലാ വാഹന ഉടമകളും ചിന്തിക്കുന്ന ഒരു വസ്തുതയാണ് ഇപ്പറഞ്ഞത്. സംഗതി യാഥാര്‍ത്ഥ്യവുമാണ്. എന്നാല്‍ എയര്‍ലൈന്‍ കമ്പനികള്‍ കളിക്കുന്ന രീതിയാണ് കാര്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ എത്തുന്നവര്‍ക്ക് മേല്‍ പയറ്റുന്നതെന്നാണ് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്.

അവസാന നിമിഷത്തില്‍ കവറേജ് പുതുക്കാന്‍ എത്തുന്നവരില്‍ നിന്നും അധിക തുക ഈടാക്കുന്നതായാണ് കണ്ടെത്തല്‍. 24 മണിക്കൂര്‍ മുന്‍പെങ്കിലും കവറേജ് പുതുക്കിയാല്‍ നൂറുകണക്കിന് പൗണ്ട് ലാഭം നേടാമെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് പാലിക്കാതെ കവറേജ് തീരുന്ന അവസാന നിമിഷത്തില്‍ പുതുക്കന്നവരില്‍ നിന്നും 200 പൗണ്ട് വരെ അധികം ചുമത്തുന്നതായാണ് റിപ്പോര്‍ട്ട്. ചില സംഭവങ്ങളില്‍ ഇരട്ടി ചാര്‍ജ്ജ് ഈടാക്കുന്ന അവസ്ഥയും നേരിട്ടിട്ടുണ്ട്.

കമ്പ്യൂട്ടര്‍ ജനറേറ്റഡ് എന്ന പേരിലാണ് സ്ഥാപനങ്ങള്‍ ഈ തന്ത്രം ഉപയോഗിക്കുന്നത്. കസ്റ്റമറുടെ രീതികളും, അപകടകരമായ ഷോപ്പിംഗ് സ്വഭാവങ്ങളും പരിശോധിച്ച് ഇന്‍ഷുറേഴ്‌സ് ചാര്‍ജ്ജ് തീരുമാനിക്കുന്നതായി നേരത്തെ വെളിപ്പെട്ടിരുന്നു. ഇപ്പോള്‍ വെബ്‌സൈറ്റുകള്‍ വഴി വിലക്കുറവ് അന്വേഷിക്കുന്നത് പോലും പ്രീമിയത്തെ സ്വാധീനിക്കുന്നുവെന്നാണ് വിവരം. പുതിയ പോളിസി ആരംഭിക്കാനുള്ള തീയതി രേഖപ്പെടുത്തുന്നതിനാല്‍ കമ്പനിക്ക് കാലാവധിയെക്കുറിച്ച് വ്യക്തമായി അറിയാം.

അന്ത്യനിമിഷത്തിലാണോ പര്‍ച്ചെയ്‌സ് നടത്തുന്നതെന്നും, മുന്‍കൂട്ടി പ്ലാന്‍ ചെയ്‌തോയെന്നും ഇന്‍ഷുറര്‍ക്ക് മനസ്സിലാക്കാം. ഇതനുസരിച്ച് ഉയര്‍ന്ന നിരക്ക് നല്‍കിയാല്‍ സ്വീകരിക്കാനുള്ള സാഹചര്യവും കണക്കാക്കും. പോളിസി പുതുക്കാന്‍ വൈകുന്നവരില്‍ നിന്നും പ്രീമിയം ഇനത്തില്‍ നൂറുകണക്കിന് പൗണ്ട് അധാകം വാങ്ങാനാണ് ചര്‍ച്ചില്‍, എഷ്യൂര്‍ എന്നിവരുടെ തീരുമാനം. ഡ്രൈവറുടെ പ്രായം, വാഹനം
ഓടിക്കുന്നതിലെ പരിചയം, നോ ക്ലെയിം ബോണസ്, താമസിക്കുന്ന സ്ഥലം, ഉപയോഗിക്കുന്ന കാര്‍ എന്നിവ നോക്കിയാണ് ക്വട്ടേഷന്‍ നല്‍കുക.




കൂടുതല്‍വാര്‍ത്തകള്‍.