CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 49 Minutes 36 Seconds Ago
Breaking Now

യുകെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഷെഫീല്‍ഡിലെ അബ്രഹാമിന് കോഴഞ്ചേരിയില്‍ വ്യാഴാഴ്ച അന്ത്യയാത്ര

പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 8.30 ന് ദേവാലയത്തില്‍ എത്തിച്ചേരേണ്ടതാണ്.

യുകെ മലയാളികള്‍ക്കിടയില്‍ ഷെഫീല്‍ഡിലെ അബ്രാഹാം വരാമണ്ണില്‍ ജോര്‍ജിന്റെ ഭൗതിക മൃതദേഹം ഇന്ന് ശനിയാഴ്ച രാവിലെ 8.45 ന് ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് കാത്തലിക് ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് 9 മണിക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ആരംഭിക്കും. പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 8.30 ന് ദേവാലയത്തില്‍ എത്തിച്ചേരേണ്ടതാണ്.

9 മണിയ്ക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം എപ്പിസ്‌കോപ്പ, ഡോ ഐസക് മാര്‍ ഫീലോക് സീനോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തും.

മാഞ്ചസ്റ്റര്‍ താബോര്‍ മാര്‍ത്തോമ പള്ളി വികാരി അജി ജോണ്‍, ലിവര്‍പൂള്‍ കാര്‍മ്മല്‍ മാര്‍ത്തോമ പള്ളി വികാരി, എബ്രഹാം സി തരിയന്‍, നൈനാന്‍ പണിക്കര്‍, ഹാപ്പി ജേക്കബ് തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കുചേരും.ശുശ്രൂഷയ്ക്ക് ശേഷം ആരംഭിക്കുന്ന പൊതുദര്‍ശനം 11.50 ന് അവസാനിക്കുന്നതായിരിക്കും. കൃത്യ സമയത്ത് തന്നെ പൊതു ദര്‍ശനം പൂര്‍ത്തിയാകേണ്ടതിനാല്‍ ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

അന്ത്യോപചാരം അര്‍പ്പിക്കുന്നവര്‍ പൂക്കളും റീത്തുകളും ഒഴിവാക്കണം എന്നും അതിന്റെ പണം പള്ളിയില്‍ വെക്കുന്ന പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ ചാരിറ്റി ബോക്‌സില്‍ നിക്ഷേപിക്കുന്നതായിരിക്കും നല്ലത് എന്നുള്ള കുടുംബാഗങ്ങളുടെ ആഗ്രഹത്തെ എല്ലാവരും മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം നടത്തും. 

ക്യാന്‍സര്‍ രോഗത്തോട് പൊരുതി വിടവാങ്ങിയവരുടെ കൂട്ടത്തിലേക്കാണ് യുകെയിലേക്ക് കുടിയേറിയ രണ്ടാം തലമുറയില്‍ പെടുന്ന മലയാളി സമൂഹത്തിന്റെ അമരക്കാരനായ അബ്രഹാം ജോര്‍ജ്ജ് എത്തിച്ചേരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശരീരത്തില്‍ ക്ഷണിക്കപ്പെടാതെ കടന്നെത്തിയ പ്രോസ്റ്റേറ്റ് ക്യാന്‍സറാണ് 64ാം വയസ്സില്‍ അബ്രഹാമിനെ കീഴടങ്ങിയത്.

മലയാളി സമൂഹത്തിന് ബ്രിട്ടീഷ് മണ്ണില്‍ ഒരു വഴികാട്ടിയുടെ റോള്‍ ഏറ്റെടുത്ത വ്യക്തിത്വം കൂടിയാണ് അബ്രഹാം ജോര്‍ജ്ജ്. അസുഖം ശരീരത്തില്‍ കടന്നുകൂടിയിട്ടും തന്റേതായ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുനില്‍ക്കാതെ വിധിയെ കുറച്ച് കാലത്തേക്കെങ്കിലും തടഞ്ഞുനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. 

കോഴഞ്ചേരി തെക്കേമലയിലെ വരാമണ്ണില്‍ കുടുംബാംഗമായ അബ്രഹാം ജോര്‍ജ്ജ് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകാംഗമാണ്. ഭാര്യ സൂസന്‍ ജോര്‍ജ്ജ്. ജിപിയായി സേവനം അനുഷ്ടിക്കുന്ന ഡോ. സുജിത്ത് അബ്രഹാം, സിബിന്‍ അബ്രഹാം എന്നിവര്‍ മക്കളും, ഷെറിന്‍, അനു എന്നിവര്‍ മരുമക്കളുമാണ്.

2005ല്‍ ഷെഫീല്‍ഡ് മലയാളി അസോസിയേഷന്റെ അടിസ്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഇവിടുത്തെ മലയാളി സമൂഹത്തെ ഏകോപിപ്പിച്ച് ഒരു കുടുംബം പോലെ ആക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അബ്രഹാം ജോര്‍ജ്ജ്. അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് പദവി ഏറ്റെടുത്ത് വളര്‍ച്ചയിലേക്ക് നയിച്ച ഇദ്ദേഹം യുക്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്. രോഗം കഠിനമാകുന്നത് വരെ ഷെഫീല്‍ഡ് അസോസിയേഷന്റെ കമ്മിറ്റിയില്‍ സജീവ സാന്നിധ്യമായിരുന്നു.

കേരളത്തിലെ റോട്ടറി ക്ലബിലാണ് അബ്രഹാം ജോര്‍ജ്ജ് തന്റെ പ്രവര്‍ത്തന മേഖല വിപുലമാക്കുന്നത്. അവിടെ നിന്നും നേടിയെടുത്ത അനുഭവസമ്പത്ത് ബ്രിട്ടനിലെ മലയാളി സമൂഹത്തിന് ഗുണകരമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹം പ്രയോജനപ്പെടുത്തി. ഇദ്ദേഹത്തിന്റെ വിടവാങ്ങല്‍ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ വലിയ വിടവ് സൃഷ്ടിക്കുന്നതും അതുകൊണ്ട് തന്നെയാണ്. കാലം മായ്ക്കാത്ത സംഭാവനകളാണ് അബ്രഹാം ജോര്‍ജ്ജ് യുകെ മലയാളി സമൂഹത്തിന് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ സ്മരണകള്‍ യുകെ മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നും സ്വാധീനിച്ച് കൊണ്ടേയിരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.