CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 20 Minutes 7 Seconds Ago
Breaking Now

പാക് അധീന കശ്മീര്‍ ഇന്ത്യക്ക് വേണമെങ്കില്‍ ആണവയുദ്ധം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സെയ്ഫുദീന്‍ സോസ്

കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെയും, പാകിസ്ഥാന്റെയും ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും അവര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതായും പ്രസ്താവിച്ച് നേതാവ് ഇന്നലെ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

പാക് അധീന കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സെയ്ഫുദീന്‍ സോസ്. മറിച്ചൊരു അവസ്ഥ ഉണ്ടാകണമെങ്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആണവ യുദ്ധം ഉണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെയും, പാകിസ്ഥാന്റെയും ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും അവര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതായും പ്രസ്താവിച്ച് നേതാവ് ഇന്നലെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. 

പാക് മുന്‍ രാഷ്ട്രപതി പര്‍വേസ് മുഷാറഫിന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായത്തെ പിന്തുണയ്ക്കുന്നതായാണ് സോസ് വ്യക്തമാക്കിയത്. നേരത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും സമാനമായ പ്രസ്താവന നടത്തിയിരുന്നു. കശ്മീരില്‍ ഭീകരര്‍ കൊലപ്പെടുത്തിയതിലും കൂടുതല്‍ ജനങ്ങളെ കൊന്നത് ഇന്ത്യന്‍ സൈന്യമാണെന്നായിരുന്നു ആസാദിന്റെ ഞെട്ടിക്കുന്ന പ്രസ്താവന. 

പാക് അധീനതയിലുള്ള കശ്മീര്‍ കൂടി ഉള്‍പ്പെട്ടതാണ് ഇന്ത്യയുടെ ജമ്മു കശ്മീര്‍. എന്നാല്‍ ഇത് തെറ്റാണെന്നാണ് പാകിസ്ഥാന്‍ വാദിക്കുന്നത്. അടുത്തിടെ യുഎന്‍ മനുഷ്യാവകാശത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കശ്മീര്‍ വിഷയം ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. 

സെയ്ഫുദീന്‍ സോസിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ അധീന കശ്മീരിനും പാക് അധീന കശ്മീരിനും ഇടയില്‍ അതിര്‍ത്തിയുടെ ആവശ്യമില്ല. പകരം ഇരുരാജ്യങ്ങളും അവരവരുടെ ഭാഗം ഭരിച്ചാല്‍ മതി. തന്റെ പുതിയ പുസ്തകം ഇറക്കുന്നതിന് മുന്നോടിയായാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവനകള്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.