CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 16 Minutes 40 Seconds Ago
Breaking Now

പൊതുവഴിയില്‍ ചീത്ത വിളിച്ച അനുഷ്‌കയും വീഡിയോയെടുത്ത കൊഹ്ലിയ്ക്കും പണി കിട്ടി ; വക്കീല്‍ നോട്ടീസ്

മുംബൈ സ്വദേശി അര്‍ഹാന്‍ സിംഗാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്.

റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും ഭര്‍ത്താവ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയ്ക്കുമെതിരെ വക്കീല്‍ നോട്ടീസ്. മുംബൈ സ്വദേശി അര്‍ഹാന്‍ സിംഗാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്.

കഴിഞ്ഞാഴ്ചയാണ് തന്റെ ഫേസ്ബുക്കിലൂടെ വിരാട് വീഡിയോ ഷെയര്‍ ചെയ്തത്. ആഡംബര കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്‌ക ശകാരിക്കുന്നതായിരുന്നു വീഡിയോ. 

സോഷ്യല്‍മീഡിയയില്‍ അപമാനിച്ചതിന്റെ പേരിലാണ് നോട്ടീസ് അയച്ചതെന്ന് അര്‍ഹാന്‍ പറഞ്ഞു. തുടര്‍ നടപടിയ്ക്കായി ഇരുവരുടേയയും മറുപടി കാത്തിരിക്കുകയാണെന്നും അര്‍ഹാന്‍ വ്യക്തമാക്കി.

തന്റെ വാഹനത്തില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണ പ്ലാസ്റ്റിക് മാലിന്യത്തേക്കാള്‍ മോശമായിരുന്നു അനുഷ്‌കയുടെ വായില്‍ നിന്ന് വന്നതെന്ന് അര്‍ഹാന്‍ സംഭവത്തില്‍ ആദ്യം പ്രതികരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അമ്മയും സഹോദരനുമുള്‍പ്പെടെ അപമാനിച്ചതിനെ രൂക്ഷ ഭാഷയില്‍ തന്നെ വിമര്‍ശിക്കുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.