മോസ്കോ ; ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മോചിതനായെന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മര്‍. പാദത്തിനായിരുന്നു നെയ്മര്‍ക്ക് പരിക്കേറ്റത്.
സാരമുള്ള പരിക്കായിരുന്നില്ല ഇത്. ഇപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും പരിക്കില്‍ നിന്ന് മോചിതനായിരിക്കുകയാണ്. ഓരോ കളി കഴിയുമ്പോഴും അദ്ദേഹം മാനസികമായും ശാരീരകമായും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. നെയ്മറുടെ ആരോഗ്യ നില സംബന്ധിച്ച് ബ്രസീലിയന്‍ മാധ്യമങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ടീം ഡോക്ടര്‍.
ആദ്യ മത്സരത്തില്‍ ഗോളടിയ്ക്കാന്‍ കഴിയാതിരുന്ന നെയ്മര്‍ കോസ്റ്ററിക്കയ്ക്കെതിരെ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഒരു സമനിലയും ഒരു ജയവുമായി ബ്രസീലിന് സെര്ബിയയ്ക്കെതിരെയ മത്സരം നിര്‍ണ്ണായകവുമാണ് .