CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 17 Minutes 43 Seconds Ago
Breaking Now

അഞ്ജലിയുടെ അസിസ്റ്റന്റാകാനാണ് ആഗ്രഹിച്ചത് ; വേണ്ട വന്ന് അഭിനയിച്ച് പോയാല്‍ മതിയെന്ന് പറഞ്ഞു ; മനസു തുറന്ന് പാര്‍വതി

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിനുശേഷം പാര്‍വ്വതിയും അഞ്ജലി മേനോനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് കൂടെ. ചിത്രത്തില്‍ അഞ്ജലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാനായിരുന്നു തനിക്ക് ആഗ്രഹമെന്ന് പാര്‍വതി വെളിപ്പെടുത്തിയിരിക്കുകയാണ്.എന്നാല്‍ തന്നോട് വന്ന് അഭിനയിച്ച് പോയാല്‍ മതിയെന്നു അഞ്ജലി പറഞ്ഞു.ഞാന്‍ അഞ്ജലിയെ നിരന്തരം പിന്തുടരുന്ന ഒരാളായിരുന്നു. പണ്ട് മഞ്ചാടിക്കുരു എന്ന ചിത്രം കണ്ടതിന് ശേഷം. അഞ്ജലിയെ കാണണമെന്നും അഞ്ജലിയോടൊപ്പം ജോലി ചെയ്യണമെന്നും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ വിമാനത്താവളത്തില്‍ വച്ച് അഞ്ജലിയെ കണ്ടത്. ഞാനാണ് നിങ്ങള്‍ക്ക് മെയില്‍ അയക്കാറുള്ള ആ വ്യക്തി എന്ന് ഞാന്‍ അവരോട് പറഞ്ഞു.

അപ്പോള്‍ അഞ്ജലി പറഞ്ഞു, നിന്നെ കുറിച്ച് ഞങ്ങള്‍ ഇന്നലെ സംസാരിച്ചതേയുള്ളൂ എന്ന്. അങ്ങനെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് സംഭവിച്ചത്. ആ ചിത്രം ഉണ്ടായതില്‍ ദൈവത്തിന് നന്ദി.അഞ്ജലിയുടെ കാര്യത്തില്‍ എനിക്ക് തിരക്കഥ ചോദിക്കാന്‍ തന്നെ തോന്നില്ല. എന്റെ ഭാഗം എന്താണെന്ന് പറഞ്ഞാല്‍ മതി ഞാന്‍ ചെയ്‌തോളാം എന്നേയുള്ളൂ. എനിക്കറിയാം പ്രോസസിന്റെ ഇടയില്‍ ഞാന്‍ ഒരുപാടു പഠിക്കും എന്ന്.

അതുകൊണ്ട് തന്നെ അഞ്ജലിയോട് എനിക്ക് തിരക്കഥ ചോദിക്കാന്‍ തോന്നില്ല. ഈ ചിത്രത്തില്‍ അഞ്ജലിയെ അസിസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ട വന്നു അഭിനയിച്ചു പോയാല്‍ മതിയെന്ന് അഞ്ജലി പറഞ്ഞു.' പാര്‍വതി പറയുന്നു.പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് കൂടെ എന്ന ചിത്രം പറയുന്നത്.ജൂലൈ ആറിന് ചിത്രം തിയറ്ററുകളിലെത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.