308 സ്ത്രീകള്ക്കൊപ്പമെങ്കിലും കിടക്ക പങ്കിട്ടതായി സ്വയം വെളിപ്പെടുത്തിയ ആളാണ് സഞ്ജയ് ദത്ത്. എന്നാല്‍ ഇതിനായി കൈയിലുള്ള പണമോ, സ്റ്റൈലോ ഒന്നുമല്ല താരം പ്രയോഗിച്ചതെന്ന് സംവിധായകന് ഹിറാനി പറയുന്നു. അമ്മയുടേതെന്ന പേരില്‍ വേറെ ആരുടെയെങ്കിലുമൊക്കെ കല്ലറയ്ക്ക് മുന്നില്‍ കൊണ്ടുപോയി നിര്‍ത്തി ഇമോഷണല്‍ ബ്ലാക്മെയിലാണ് താരത്തിന്റെ ട്രിക്ക്.
'ഏതെങ്കിലും പെണ്‍കുട്ടിയുമായി ഡേറ്റിംഗ് തുടങ്ങും. ആദ്യത്തെ ചടങ്ങ് സെമിത്തേരിയാണ്. ഞാന്‍ നിന്നെ അമ്മയെ കാണിക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ്. കേട്ടുകേള്‍വിയില്ലാത്ത ആ ചടങ്ങോടെ പെണ്‍കുട്ടിക്ക് സഞ്ജുവിനോട് ഇമോഷണലായി അടുപ്പം വരും, യഥാര്‍ത്ഥത്തില്‍ അത് വേറെ ഏതെങ്കിലും വ്യക്തിയുടെ അമ്മയുടെ കല്ലറയാകും', ഹിറാനി പറഞ്ഞു.
വലയില്‍ വീഴ്ത്താന്‍ ഇമോഷണല്‍ തന്ത്രം പ്രയോഗിക്കുന്നതോടൊപ്പം തന്നെ വിട്ടുപോകുന്ന പെണ്‍കുട്ടികളോട് പകരം വീട്ടുന്നതും താരത്തിന്റെ രീതിയാണ്. തന്റെ തലമുറയിലെ എല്ലാ അഭിനേത്രികളോടും പ്രണയത്തിലായിട്ടുള്ള സഞ്ജയ് ദത്ത് സീനിയേഴ്സിനെയും വെറുതെവിട്ടില്ല. രണ്‍ബീര്‍ കപൂറാണ് സഞ്ജയുടെ റോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്ത്രീവിഷയത്തില്‍ താന്‍ സഞ്ജയ് ദത്തിന്റെ ഏഴയലത്ത് വരില്ലെന്ന് രണ്‍ബീര്‍ വ്യക്തമാക്കി.