CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 49 Seconds Ago
Breaking Now

യുക്മ നോര്‍ത്ത് വെസ്റ്റ് സ്‌പോര്‍ട്‌സ് ഡേ ആഘോഷം കെങ്കമമായി .

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തില്‍ ഇന്നു വാരിങ്ങംടണില്‍ നടന്ന സ്‌പോര്‍ട്‌സ് ഡേ (കായിക മാമാങ്കം) കായിക പ്രേമികളെകൊണ്ടും മത്സരാര്‍ഥികളെ കൊണ്ടും സമ്പല്‍സമൃദ്ധമായിരുന്നു .

രാവിലെ യുക്മ ദേശിയ സമിതി അംഗം തമ്പി ജോസ് മാര്‍ച്ചുപാസ്റ്റിനു കോടി ഉയര്‍ത്തിയതൊടുകൂടി മത്സരങ്ങള്‍ക്ക് തുടക്കമായി.

ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുന്‍പ് അകാലത്തില്‍ നിരൃാതരായ യുക്മ ഭാവഹികളായ എബ്രഹാം ജോര്‍ജ് രഞ്ജിത് കുമാര്‍ ,ജോയ നോബി എന്നിവര്‍ക്ക് ഒരു മിനിറ്റു മൗനം ആചരിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ..

നോര്‍ത്ത് വെസ്റ്റ് പ്രസിഡണ്ട് ഷീജോ വര്‍ഗീസ് അധൃകഷനയിരുന്നു തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിച്ചു .

ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പ്രിസ്റ്റന്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ,ജോജി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ടോം ജോസ് തടിയംപാട്, വാരിങ്ങംടണ്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് നായര്‍ , എന്നിവര്‍ സംസാരിച്ചു. 

ഏറ്റവും കൂടുതല്‍ പോയിന്റ് നേടി പ്രിസ്‌ടോന്‍ മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനം നേടി രണ്ടാം സ്ഥാനം വാരിങ്ങംടണ്‍ അസോസിയേഷനും മൂന്നാം സ്ഥാനം മഞ്ചെസ്സ്ര്! മലയാളി അസോസിയേഷനും കരസ്ഥമാക്കി . ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വടം വലിയില്‍ ഒന്നാം സ്ഥാനം നേടി .

മത്സരത്തില്‍ വിജയികളായവര്‍ക്കു വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ ട്രോഫികള്‍ വിധരണം ചെയ്തു ..

ലിവര്‍പൂള്‍ മലയാളി അസോസിയേഷനു വേണ്ടി മത്സരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു.

ലിമക്കുവേണ്ടി പി ര്‍ ഒ ഹരികുമാര്‍ ഗോപാലന്‍ 

 

 




കൂടുതല്‍വാര്‍ത്തകള്‍.