CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 31 Seconds Ago
Breaking Now

ബ്രിട്ടനില്‍ മേസ്തരിമാരെ കിട്ടാനില്ല; ഭവന നിര്‍മ്മാണം അവതാളത്തില്‍; 15,000 പേരെയെങ്കിലും പരിശീലിപ്പിച്ച് എടുക്കണമെന്ന് ഹൗസിംഗ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട്; ഇതൊരു അവസരമാകുമോ?

പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ ഡെവലപ്പേഴ്‌സ് പരിധി വെയ്ക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു

ബ്രിട്ടനില്‍ ആവശ്യത്തിന് വീടുകളില്ലെന്നത് ഒരു വാസ്തവമാണ്. ജനസംഖ്യ വര്‍ദ്ധിക്കുന്നത് മൂലം പുതിയതായി പണിതീര്‍ക്കുന്ന വീടുകള്‍ അനിവാര്യമായി മാറിയിരിക്കുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതിന്റെ ഏഴയലത്ത് വരുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നതാണ് വസ്തുത. ഇതില്‍ പ്രധാന പ്രശ്‌നമായി മാറുന്നത് തൊഴിലാളികളുടെ എണ്ണക്കുറവാണ്. മേസ്തരിമാര്‍ ബ്രിട്ടനില്‍ കിട്ടാക്കനിയാണെന്നാണ് ഹൗസിംഗ് സെക്രട്ടറി ജെയിംസ് ബ്രോക്കെന്‍ഷയറിന് ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആവശ്യത്തിന് പണിക്കാര്‍ ഇല്ലെങ്കില്‍ വീട് പണിത് നല്‍കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും വാഗ്ദാനമായി ഒതുങ്ങുമെന്നും ടോറി എംപി മുന്നറിയിപ്പ് നല്‍കി. 

ആവശ്യത്തിന് പുതിയ ഭവനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാരിന് പ്രതിസന്ധിയാകുന്നത് മേസ്തരിമാരുടെ എണ്ണക്കുറവാണെന്ന് സീനിയര്‍ ടോറി എംപി ഒലിവര്‍ ലെറ്റ്‌വിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതിവര്‍ഷം നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ എണ്ണം 220,000'ത്തില്‍ നിന്നും 3 ലക്ഷമായി ഉയര്‍ത്തുമെന്നാണ് കണ്‍സര്‍വേറ്റീവുകളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഇൗ ലക്ഷ്യം ഏറെ ദൂരെയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പതിനയ്യായിരം മേസ്തരിമാരെയെങ്കിലും പരിശീലിപ്പിച്ച് എടുക്കണമെന്നാണ് ഹൗസിംഗ് സെക്രട്ടറി ജെയിംസ് ബ്രോക്കന്‍ഷയറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇതിനായി സര്‍ക്കാരും, ഹൗസ് ബില്‍ഡര്‍മാരും സംയുക്തമായി പ്രവര്‍ത്തിക്കണം. അഞ്ച് വര്‍ഷത്തെ പ്രോഗ്രാം നടപ്പാക്കി ഓണ്‍ ജോബ് ട്രെയിനിംഗ് നല്‍കി കൂടുതല്‍ ബ്രിക് ലെയേഴ്‌സിനെ സൃഷ്ടിക്കണമെന്നും മുന്‍ മന്ത്രി കൂടിയായ സര്‍ ഒലിവര്‍ നിര്‍ദ്ദേശിച്ചു. ഡെവലപ്പേഴ്‌സ് കളിക്കുന്ന മറ്റൊരു കളിയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. 

പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ ഡെവലപ്പേഴ്‌സ് പരിധി വെയ്ക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് വിപണിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ഡിസൈനിലും, വലുപ്പത്തിലും, കാലാവധിയിലും കൂടുതല്‍ സ്വാതന്ത്ര്യം എടുത്ത് കൊണ്ട് നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന വീടുകളുടെ എണ്ണം കൂട്ടാമെന്നും സര്‍ ഒലിവര്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.