CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 31 Seconds Ago
Breaking Now

ഭക്ഷണം ബര്‍മിംഗ്ഹാമില്‍ നിന്നാണോ, എങ്കില്‍ വയറ് കേടായത് തന്നെ! യുകെയില്‍ ഏറ്റവും വൃത്തിയില്ലാത്ത ഭക്ഷണം വിളമ്പുന്ന സ്ഥലമെന്ന കിരീടം ബര്‍മിംഗ്ഹാമിന്; നാണക്കേടിന്റെ നേട്ടം ഇത് തുടര്‍ച്ചയായ രണ്ടാം തവണ

ഈസ്റ്റ് ഡെര്‍ബിഷയറിലെ എര്‍വാഷ് ബറോ കൗണ്‍സിലാണ് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് നേടിയത്

വലപ്പോഴുമെങ്കിലും പുറത്ത് നിന്നും കുടുംബത്തോട് ഒന്നിച്ച് ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്! പറ്റുമെങ്കില്‍ എല്ലാ ദിവസവും പുറമെ നിന്നും ഭക്ഷണം കഴിക്കാന്‍ താല്‍പര്യമുള്ളവരും ഏറെയാണ്. എന്നാല്‍ ഇതിനായി നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് ബര്‍മിംഗ്ഹാം ആണെങ്കില്‍ കാര്യങ്ങള്‍ അത്ര സുഖകരമാകില്ല. ബര്‍മിംഗ്ഹാം അല്ലെങ്കില്‍ ലങ്കാഷയറിലെ ഹിന്‍ഡ്‌ബേണ്‍ എന്നിവിടങ്ങളിലാണ് യുകെയില്‍ ഏറ്റവും കുറഞ്ഞ വൃത്തിഹീനമായ അന്തരീക്ഷം സ്ഥിതി ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. 

വിച്ച്? എന്ന കണ്‍സ്യൂമര്‍ ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വൃത്തിഹീനമായ ഭക്ഷണം വിളമ്പുന്ന കാര്യത്തില്‍ ഈ സ്ഥലങ്ങള്‍ ഇടംനേടുന്നത്. ഇന്‍സ്‌പെക്ഷനുകള്‍ നടത്തുന്നതില്‍ രാജ്യത്തെ മോശം റെക്കോര്‍ഡാണ് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിനുള്ളത്. ഇവിടുത്തെ 8000 ഭക്ഷ്യ ബിസിനസ്സ് സ്ഥാപനങ്ങളില്‍ 16 ശതമാനം പേര്‍ക്കും ഇതുവരെ റേറ്റിംഗ് പോലും നിശ്ചയിക്കാന്‍ കൗണ്‍സിലിന് സമയം കിട്ടിയിട്ടില്ല. ഇതിന് പുറമെ ബര്‍മിംഗ്ഹാമിലെ 43 ശതമാനം വരുന്ന ഹൈ-മീഡിയം റിസ്‌ക് ഫുഡ് ബിസിനസ്സുകളും ഭക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് നിബന്ധനകള്‍ പാലിക്കുന്നില്ല. 

ഹിന്‍ഡ്‌ബേണിലാകട്ടെ അഞ്ച് ഹൈ-മീഡിയം ഹൈ റിസ്‌ക് ഫുഡ് സ്ഥാപനങ്ങളില്‍ രണ്ടെണ്ണത്തിന് മാത്രമാണ് വൃത്തിയില്‍ നിബന്ധനകള്‍ പാലിക്കുന്നത്. ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി സ്വരൂപിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ 390 പ്രാദേശിക അതോറിറ്റികളുടെ ഡാറ്റ പരിശോധിച്ചാണ് പഠനം നടത്തിയത്. ഭക്ഷ്യ സ്ഥാപനങ്ങളെ പ്രാദേശിക അതോറിറ്റികളാണ് ഉയര്‍ന്നതും, മീഡിയം റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. സ്വീറ്റ്‌സ് വില്‍ക്കുന്ന ന്യൂസ് ഏജന്റ് കുറഞ്ഞ ഭക്ഷ്യ റിസ്‌ക് ബിസിനസ്സിലും, കാറ്ററര്‍മാരും, ഭക്ഷ്യ നിര്‍മ്മാതാക്കളും ഉയര്‍ന്ന റിസ്‌ക് ബിസിനസ്സിലുമാണ് ഉള്‍പ്പെടുക. 

ഈസ്റ്റ് ഡെര്‍ബിഷയറിലെ എര്‍വാഷ് ബറോ കൗണ്‍സിലാണ് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് നേടിയത്. എന്നാല്‍ റേറ്റിംഗ് മോശമാക്കിയതിനെതിരെ ബര്‍മിംഗാഹാം സിറ്റി കൗണ്‍സില്‍ രംഗത്തെത്തി. പരിശോധനകള്‍ വ്യാപകമാക്കിയെന്നും, ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചതും തങ്ങളാണെന്നാണ് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.