CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 29 Seconds Ago
Breaking Now

ഭരിച്ചത് ബിജെപി പിഡിപി സഖ്യം ചേര്‍ന്നപ്പോള്‍ ഒപ്പിട്ട കരാര്‍ പ്രകാരം ; അമിത് ഷായുടെ കുറ്റപ്പെടുത്തലിനെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി

ആറ് ട്വീറ്റുകളിലൂടെയാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം.

ജമ്മു കശ്മീരിലെ പി ഡി പി ഭരണത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ബിജെപിയ്ക്കും പാര്‍ട്ടി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പിഡിപിയുടെ മുന്‍ സഖ്യ കക്ഷികള്‍ ഞങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ നിരത്തി. ബിജെ പി അദ്ധ്യക്ഷന്‍ അമിത് ഷായും റാം മധവും മുതിര്‍ന്ന നേതാക്കളുമായി തീരുമാനിച്ച അജര്‍ഡ നടപ്പാക്കാനായിരുന്നു പിഡിപി ശ്രമിച്ചത്.

സഖ്യം ചേര്‍ന്നപ്പോള്‍ ഒപ്പിട്ടത് അനുസരിച്ചുള്ള കരാര്‍ പ്രകാരം മാത്രമായിരുന്നു തീരുമാനം എടുത്തിരുന്നതെന്നും മുഫ്തി പറഞ്ഞു. ആറ് ട്വീറ്റുകളിലൂടെയാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം.

ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി പിഡിപി സര്‍ക്കാരിന് കശ്മീരില്‍ പിന്തുണ പിന്‍വലിച്ചത്. 

ജമ്മുവിന്റെയും ലഡാക്കിന്റെയും കാര്യത്തില്‍ സര്‍ക്കാര്‍ വിവേചനം കാണിച്ചുവെന്ന ആരോപണത്തില്‍ കഴിമ്പില്ലെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ നേതാവിന്റെ കാര്യത്തില്‍ ബിജെപി എന്ത് തീരുമാനം കൈ കൊള്ളുമെന്നും മുഫ്തി ചോദിച്ചു. അറെ നാളായി കശ്മീരില്‍ ഉണ്ടാകുന്ന കലാപങ്ങളിലും 2014ലെ വെള്ളപ്പൊക്ക്തതിലുണ്ടായ നാശ നഷ്ടങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കി. എന്നു കരുതി വികസന കാര്യത്തില്‍ പിന്നോക്കം പോയെന്ന് കുറ്റപ്പെടുത്തതുതെന്നും അവര്‍ പറഞ്ഞു.

കത്വ വിഷയത്തില്‍ പീഡനത്തെ അനുകൂലിച്ച മന്ത്രിമാരെ നീക്കേണ്ടതത് എന്റെ ഉത്തരവാദിത്വമായിരുന്നു. ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ സംരക്ഷിക്കേണ്ട കടമ തന്റെതായിരുന്നുവെന്നും അവര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.