CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 22 Seconds Ago
Breaking Now

മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് ബഡ്ജറ്റ് 44 കോടി ; താരത്തിന്റെ പ്രതിഫലം മാത്രം 12 കോടിയെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം ഇന്നലെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ചു. പരിപാടിയുടെ ബഡ്ജറ്റ് 44 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റുന്നത് 12 കോടി രൂപയാണ്. ആദ്യം ഷോയുടെ സെറ്റ് കൊച്ചിയിലിടാനാണ് പ്ലാന്‍ ചെയ്തിരുന്നത് എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല പിന്നീട് മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ സെറ്റിനായി 23 കോടി രൂപ നഷ്ടമായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി തടങ്ങി 16 സെലിബ്രിറ്റികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ആദ്യദിനം അതിഥികളെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി.

'ബിഗ് ബോസ്' ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവര്‍ താമസിക്കും. ഈ വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലായിരിക്കും. മത്സരാര്‍ത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറയില്‍ പകര്‍ത്തിയശേഷം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കും. മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസിന്റെ കര്‍ശന നിയമാവലികളുണ്ട്. ഇത് അനുസരിച്ചായിരിക്കും ഹൗസിലെ പെരുമാറ്റചട്ടം. നിയമം തെറ്റിക്കുന്നവര്‍ക്ക് ശിക്ഷയും ബിഗ് ബോസ് വിധിക്കും.

ബോളിവുഡില്‍ സല്‍മാന്‍ ഖാനും തമിഴകത്ത് കമല്‍ഹാസനും മലയാളത്തില്‍ മോഹന്‍ലാലുമാണ് ഷോ അവതാരകന്‍. 




കൂടുതല്‍വാര്‍ത്തകള്‍.