CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 35 Seconds Ago
Breaking Now

മോഹന്‍ലാല്‍ ഉള്ളത് കൊണ്ട് മാത്രം ബിഗ്‌ബോസ് വിജയിക്കണമെന്നില്ല ; മലയാളി ഹൗസിന്റെ ഗതിവരാതെ നോക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

മോഹന്‍ലാല്‍ അവതാരകനായെത്തിയതു കൊണ്ട് മാത്രം ബിഗ്‌ബോസ് റിയാലിറ്റി ഷോ വിജയിക്കണമെന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. മോഹന്‍ലാല്‍ ഷോയുടെ ഒരു ഘടകം മാത്രമാണ്. അത് വിജയത്തിന്റെ നിര്‍ണ്ണായക ഘടകമല്ല. ഷോയില്‍ പ്രധാനപ്പെട്ടവര്‍ തീര്‍ച്ചയായും അതിലെ മത്സരാര്‍ഥികള്‍ തന്നെയാണ്. ന്ല്ലതു പോലെ സൂക്ഷിച്ചില്ലെങ്കില്‍ ബിഗ്‌ബോസിനെ കാത്തിരിക്കുന്നത് മലയാളി ഹൗസിന്റെ ഗതി തന്നെയാണെന്നും ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസുമായുള്ള അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

മോഹന്‍ലാല്‍ അവതാരകനായെത്തുന്നത് വളരെ നല്ല കാര്യം തന്നെയാണ്. എന്നാല്‍ ബിഗ് ബോസിന്റെ വിജയമാണ് ലക്ഷ്യമെങ്കില്‍ ഇഅതുമാത്രം നോക്കിയാല്‍ പോര. കാരണം ഏതൊരു ഷോയുടെ കാര്യമെടുത്താലും അതിലെ മത്സരാര്‍ഥികളാണ് ഷോയുടെ അവിഭാജ്യഘടകം. പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മലയാളി ഹൗസിന്റെ ഗതി ഷോയ്ക്കുണ്ടാവും ഒരൊറ്റ സീസണ്‍ കൊണ്ട് നിര്‍ത്തേണ്ടതായി വരും. സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഷോയില്‍ വെറും ഗോസിപ്പും ബോഡി ഷെയ്മിങും കൊണ്ട് കാര്യമില്ല . മലയാളി ഹൗസില്‍ ഇതിന് കൂടുതല്‍ ഇരയായത് താനായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി. ആ ഷോയില്‍ ആഴ്ച്ചയില്‍ നാല് ലക്ഷം രൂപ തനിക്ക് പ്രതിഫലമായി ലഭിച്ചപ്പോള്‍ മറ്റു പലര്‍ക്കും അയ്യായിരവും ഇരുപത്തിഅയ്യായിരവുമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചു കഴിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.