CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 59 Seconds Ago
Breaking Now

വിശ്വാസത്തിന്റെ ആദ്യ പടികള്‍ കടന്ന് അഞ്ച് കുരുന്നുകള്‍; ന്യൂപോര്‍ട്ട് സീറോമലബാര്‍ സമൂഹത്തിന് ഇത് ആനന്ദ നിമിഷം; ആദ്യ കുര്‍ബ്ബാന സ്വീകരണം ആഘോഷമാക്കി ന്യൂപോര്‍ട്ട്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ വെച്ചാണ് കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം നടന്നത്.

ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യ പടികള്‍ ഒരുമിച്ച് കടന്നെത്തിയ അഞ്ച് കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം ആഘോഷമാക്കി ന്യൂപോര്‍ട്ട് നിവാസികള്‍. അനുഗ്രഹീതമായ ഈ നിമിഷത്തില്‍ ആഘോഷത്തിന് നിറച്ചാര്‍ത്ത് പകര്‍ന്നുകൊണ്ട് ന്യൂപോര്‍ട്ട് സമൂഹം ചടങ്ങുകളില്‍ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ വെച്ചാണ് കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം നടന്നത്.

ന്യൂപോര്‍ട്ട് പാര്‍ക്ക് അവന്യൂവിലെ സെന്റ് ഡേവിഡ്‌സ് ചര്‍ച്ചില്‍ നടന്ന ചടങ്ങുകളില്‍ കാര്‍ഡിഫ് ഇടവകയുടെ ചുമതലയുള്ള വികാരി ഫാ. ടോണി പഴയകുളം, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോയ് വയലില്‍, ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായിരുന്നു. രാവിലെ പത്ത് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ദേവാലയത്തില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കിയായിരുന്നു അഞ്ചു കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണം. 

തോമസ് കുട്ടി ജോസഫ്‌ജോമോള്‍ ദമ്പതികളുടെ മകള്‍ സിയ മേരി തോമസ്, ബെന്നി സിറിയക്‌സിജിമോള്‍ ബെന്നി ദമ്പതികളുടെ മകള്‍ ആല്‍വിയ ബെന്നി, സിനി ഷാജി ഡിയോണ്‍ ഷാജി ദമ്പതികളുടെ മകന്‍ ഷാജി ജോസഫ്, ക്ലീറ്റസ് ലൂക്കോസ്അനിത ലൂക്കോസ് ദമ്പതികളുടെ മകള്‍ അന്ന മേരി ലൂക്കോസ്, ജോമി കുന്നത്തുപുരയിടംജെസി ജോമി ദമ്പതികളുടെ മകള്‍ ആമി ജോമി എന്നിവരായിരുന്നു സെന്റ് ഡേവിഡ്‌സ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയത്. 

വിശ്വാസനിര്‍ഭരമായ ചടങ്ങുകള്‍ക്ക് ശേഷം ന്യൂപോര്‍ട്ട് ഹാട്രിച്ച് ഫാം റോഡ് ലാണ്‍വേണ്‍ ഹൈസ്‌കൂളിലായിരുന്നു റിസപ്ഷന്‍. ഹാളില്‍ നടന്ന സ്‌നേഹവിരുന്നില്‍ ന്യൂപോര്‍ട്ടിലെ മുഴുവന്‍ സീറോ മലബാര്‍ അംഗങ്ങളും പങ്കെടുത്തു.

മനോഹരമായ കലാപരിപാടികളുടെ കൂടി അകമ്പടിയോടെയായിരുന്നു വിരുന്ന്. രുചികരമായ ഭക്ഷണവും ആസ്വദിച്ചായിരുന്നു ന്യൂപോര്‍ട്ട് സീറോ മലബാര്‍ അംഗങ്ങള്‍ മടങ്ങിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.