CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 1 Seconds Ago
Breaking Now

മോഷ്ടിക്കപ്പെടുന്ന ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ 2500 പൗണ്ടിന് വില്‍പ്പനയ്ക്ക്; രാജ്യത്തേക്ക് കടക്കുന്നവരില്‍ അനധികൃത കുടിയേറ്റക്കാരും, ജിഹാദികളും

ഒരു ഒറിജിനല്‍ പാസ്‌പോര്‍ട്ട് കിട്ടുന്നത് ക്രിമിനലുകള്‍ക്ക് ലോട്ടറി അടിക്കുന്നത് പോലെയാണെന്ന് തീവ്രവാദ വിദഗ്ധന്‍ ഡേവിഡ് ലോവ്

ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് മോഷണം പോയാല്‍ അത് വെറുമൊരു കളവായി തള്ളിക്കളയേണ്ട. കാരണം ആ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാര്‍ മുതല്‍ ജിഹാദികള്‍ വരെ ബ്രിട്ടീഷ് മണ്ണിലേക്ക് കടന്നെത്തുന്നതായാണ് വിവരം. ഹോളിഡേ ആഘോഷിക്കാനും, വിദേശത്ത് ജോലി ചെയ്യുകയും ചെയ്യുന്നവരുടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കാനാണ് സംഘടിക ഗ്യാംഗുകള്‍ പ്രവര്‍ത്തിക്കുന്നത്.

ചില യുകെ പൗരന്‍മാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ കുടിയേറ്റക്കാരെ കടത്താനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമാക്കി. തുര്‍ക്കിയിലും, ഗ്രീസിലും ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ 2500 പൗണ്ട് നല്‍കി വാങ്ങാം. വ്യാജ ഇയു ഐഡന്റിറ്റി കാര്‍ഡുകളും ഓര്‍ഡര്‍ പ്രകാരം നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.

ഒരു ഒറിജിനല്‍ പാസ്‌പോര്‍ട്ട് കിട്ടുന്നത് ക്രിമിനലുകള്‍ക്ക് ലോട്ടറി അടിക്കുന്നത് പോലെയാണെന്ന് തീവ്രവാദ വിദഗ്ധന്‍ ഡേവിഡ് ലോവ് വ്യക്തമാക്കി. ഐഎസ് തീവ്രവാദികള്‍ ഇതുപയോഗിച്ച് നാട്ടിലേക്ക് തിരികെ എത്തുന്നത് ആശങ്കാജനകമാണ്. ഇത്തരം പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യത്ത് കടന്നാല്‍ പിന്നെ ആളെ കണ്ടെത്തുന്നത് എളുപ്പമല്ലെന്നും ഡേവിഡ് ലോവ് പറഞ്ഞു. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് കടക്കുന്നവരെ പിടികൂടാന്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.

ഒറിജിനല്‍ പാസ്‌പോര്‍ട്ട് ആയതിനാല്‍ ബ്രിട്ടനിലേക്ക് കടക്കാന്‍ കൂടുതല്‍ എളുപ്പമാണെന്ന് വില്‍പ്പനക്കാര്‍ അവകാശപ്പെടുന്നു. പത്തില്‍ ഏഴ് പേരും ബോര്‍ഡര്‍ ഏജന്‍സിയുടെ കണ്ണുവെട്ടിച്ച് അകത്ത് കടക്കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.