CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 44 Seconds Ago
Breaking Now

ക്യാപ്റ്റൻ രാജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു ; നാട്ടിലേക്ക് മടങ്ങുന്നത് വൈകും

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒമാനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാള സിനിമാ താരം ക്യാപ്ടന്‍ രാജുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍.

എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ അദ്ദേഹത്തിന് തല്‍ക്കാലം നാട്ടിലേക്ക് മടങ്ങാനാകില്ല. അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നും കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ നാട്ടിലേക്ക് മടങ്ങാനാകൂവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

മസ്‌ക്കത്തിലെ കിംസ് ആശുപത്രിയിലാണ് ക്യാപ്ടന്‍ രാജുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത് .

കൊച്ചിയില്‍ നിന്ന് അമേരിക്കയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് ആരോഗ്യപ്രശ്‌നമുണ്ടാകുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. ഉടന്‍ വിമാനമിറക്കി ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിനെ ആശുപത്രിയിലെത്തിക്കാന്‍ മസ്‌ക്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തിഹാദ് വിമാനം അടിയന്തരമായി ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

വിമാനത്താവളത്തിലെ കിംസ് ഒമാന്‍ ഹോസ്പിറ്റല്‍ കൗണ്ടറില്‍ നിന്ന് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി റൂവിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.