CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 41 Seconds Ago
Breaking Now

മമ്മൂട്ടി ചിത്രം അബ്രാമിന്റെ സന്തതികള്‍ ടൊറന്റിലെത്തി ; ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഐടി വിലാസം സൈബര്‍ സെല്ലിന് നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍

റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രമായപ്പോഴേക്കും മമ്മൂട്ടി ചിത്രം അബ്രാമിന്റെ സന്തതികള്‍ ടൊറന്റില്‍. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരവേയാണ് ടൊറന്റിലെത്തിയത്. 

എന്നാല്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഐടി വിലാസങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറുമെന്ന് നിര്‍മ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ കമ്പനിയായ ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചില ഐപി അഡ്രസുകള്‍ ഇതിനകം കൈമാറിയതായും ഇനിയും നടപടിയുമായി മുന്നോട്ട് പോകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

സ്വയം അബദ്ധത്തില്‍ ചാടരുതെന്നും പിടിക്കപ്പെട്ടാല്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നും നിര്‍മ്മാണ കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ഐ.പി അഡ്രസ്സുകള്‍ ഒരോന്നായി ഡീകോഡ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

ജൂണ്‍ 16 നാണ് ക്രൈം ത്രില്ലര്‍ കഥ പറയുന്ന അബ്രഹാമിന്റെ സന്തതികള്‍ പുറത്തിറങ്ങിയത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.