CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 31 Seconds Ago
Breaking Now

താന്‍ മോശക്കാരനെന്ന രീതിയില്‍ രജനികാന്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചു ; ധ്രുവച്ചത്തിരത്തില്‍ നിന്ന് രജനി പിന്മാറി ; മനസ് തുറന്ന് ഗൗതം മേനോന്‍

ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിംഗ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കും. എന്നാല്‍ ചിത്രത്തില്‍ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് വിക്രത്തെ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം മേനോന്‍. 'ചിത്രത്തെക്കുറിച്ച് ആദ്യമായി ആലോചിക്കുമ്പോള്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ രജനിയുടെ മുഖമായിരുന്നു മനസ്സില്‍. അദ്ദേഹത്തെ സിനിമയില്‍ നായകനായി ലഭിക്കാന്‍ കലൈപ്പുലി താണുവിനോടാണ് ആവശ്യമുന്നയിച്ചത്. രജനിയോട് സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് രജനിയെ പോയി കണ്ടു . കഥയൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ തീര്‍ച്ചയായും ഞാന്‍ ഈ ചിത്രം ചെയ്യുമെന്നായിരുന്നു രജനിയുടെ പ്രതികരണം.

രജനിയുമായി സംസാരിച്ച കാര്യം അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടൊ പറയരുതെന്നും അത്  ദോഷം ചെയ്യുമെന്നും താണു എന്നെ ഉപദേശിച്ചതാണ്. ഞാനാരെയും അറിയിച്ചില്ല. പക്ഷേ വൈകുന്നേരമായപ്പോള്‍ താണുവിന്റെ കോള്‍ വ്ന്നു. അദ്ദേഹം പറഞ്ഞു ആരോ താങ്കളെക്കുറിച്ച് വളരെ മോശമായി രജനിയോട് സംസാരിച്ചെന്നും അതിനാല്‍ അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും. ഇതു പോലെ ജീവിതത്തില്‍ ദുഖിച്ച ഒരു സമയമുണ്ടായിട്ടില്ല. ഒരു തെറ്റും ചെയ്യാതെ തന്നെ എന്റെ സിനിമയില്‍ നി്ന്ന് അദ്ദേഹം പിന്മാറുന്നത് വേദനയോടെയാണ് കണ്ടുനിന്നത്. 'ഗൗതം മേനോന്‍ പറഞ്ഞു.

സ്‌പൈ ത്രില്ലറായ സിനിമ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ ബോണ്‍സീരിസ് പോലുള്ള സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പ്രമേയം. സിഐഎ ഏജന്റ് ആയ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാര്‍ക്മാന്‍ എന്നാണ് വില്ലന്‍ കഥാപാത്രത്തിന്റെ പേര്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം എത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.