CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes Ago
Breaking Now

അമ്മ പ്രസിഡന്റായ മോഹന്‍ലാലിനും പുതുയ നേതൃത്വത്തിനും വീഴ്ച പറ്റി ; അമ്മയിലെ കൂട്ടരാജി വിവാദമാകുന്നു.

നാലു നടിമാര്‍ രാജിവച്ചതോടെ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലും പുതിയ നേതൃത്വവും പഴികേള്‍ക്കുകയാണ്. വീണ്ടു വിചാരമില്ലാതെ എടുത്ത തീരുമാനമാണ് കാര്യങ്ങള്‍ വഷളാക്കിയത്. അധികാരമേല്‍ക്കുന്ന യോഗത്തില്‍ തന്നെ വീഴ്ച സംഭവിച്ചു.ദിലീപ് കുറ്റവിമുക്തനായി തിരിച്ചെടുക്കുകയായിരുന്നു വേണ്ടത്. അല്ലാതെ നിലവില്‍ കേസില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇങ്ങനെ ഒരു തീരുമാനം തെറ്റായെന്ന് ശക്തമായ അഭിപ്രായം ഉയരുന്നുണ്ട്. ദിലീപ് വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്.

യോഗത്തില്‍ ദിലീപ് അനുകൂലികള്‍ കളിച്ച കളിയാണിതെന്ന് ചിലര്‍ ആരോപിക്കുന്നു. തന്ത്രപരമായി വിഷയം അവതരിപ്പിച്ച് ദിലീപ് അനുകൂലികള്‍ പിന്തുണച്ച് കാര്യങ്ങളില്‍ പെട്ടെന്നൊരു തീരുമാനമെടുക്കുകയായിരുന്നു. അമ്മയുടെ നേതൃത്വത്തിന്റെ പെട്ടെന്നുള്ള തീരുമാനമാണ് നടിമാരേയും പ്രകോപിപ്പിച്ചത്. നാലു രാജികൊണ്ടും കാര്യങ്ങള്‍ അവസാനിക്കില്ല. കൂടുതല്‍ പേര്‍ ' അമ്മ' യ്‌ക്കെതിരെ രംഗത്തു വന്നു കഴിഞ്ഞു.

എന്‍എസ് മാധവന്‍, വിഎസ് അച്യുതാനന്ദന്‍, തോമസ് ഐസക് , അഡ്വ ജയശങ്കര്‍ തുടങ്ങി നിരവധി പേര്‍ രാജിവച്ചവര്‍ക്ക് പിന്തുണ അറിയിച്ച് അമ്മയുടെ വീഴ്ചയെ ഓര്‍മ്മിപ്പിച്ചു.

നടന്‍ തിലകന് നല്‍കാത്ത ആനുകൂല്യം ദിലീപിന് നല്‍കിയെന്നും വിമര്‍ശിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു വിഭാഗത്തിന്റെ താല്‍പര്യം അടിച്ചേല്‍പ്പിച്ച് നേതൃത്വത്തെ കൊണ്ട് തീരുമാനമെടുത്തപ്പോള്‍ അമ്മയില്‍ നിന്ന് ഞങ്ങളിറങ്ങുകയാണെന്നും ഞങ്ങള്‍ അവള്‍ക്കൊപ്പമെന്നും മറ്റൊരു വിഭാഗം തീരുമാനിച്ചു. ഏതായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വിഷയത്തില്‍ പ്രതികരിക്കുമെന്ന് കരുതാം.




കൂടുതല്‍വാര്‍ത്തകള്‍.