CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 14 Minutes 52 Seconds Ago
Breaking Now

പൃഥ്വിരാജ് പ്രതികരിക്കുമോ ? നടിമാരുടെ രാജിയ്ക്ക് പിന്നാലെ ഇനി കണ്ണുകള്‍ നടന്‍ പൃഥ്വിയിലേക്ക്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയ്‌ക്കൊപ്പം ശക്തമായി നിന്ന നടനാണ് പൃഥ്വിരാജ്. പലരും അഭിപ്രായമുണ്ടെങ്കിലും പറയാന്‍ മടിച്ചപ്പോള്‍ താന്‍ അവള്‍ക്കൊപ്പമെന്ന് പൃഥ്വിരാജ് ഉറപ്പിച്ചു പറഞ്ഞു. ഒപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തി അവലൈബിള്‍ അമ്മ യോഗത്തില്‍ ശക്തമായി നിലപാടെടുത്തു. അകത്ത് പറഞ്ഞിട്ട് കാര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ തിരിച്ചുവന്നശേഷം മാധ്യമങ്ങളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കയറിപ്പോയ പൃഥ്വിരാജ് ദിലീപിനെ സസ്‌പെന്‍ഷന്‍ തീരുമാനമാക്കിയ ശേഷമാണ് അന്ന് മടങ്ങിയത്. ഒപ്പം നടി രമ്യ നമ്പീശനും ആസിഫ് അലിയും മമ്മൂട്ടിയുമായി വിഷയത്തില്‍ സംസാരിച്ചു.

യുവതാരങ്ങള്‍ ശക്തമായി നിന്നപ്പോള്‍ പൃഥ്വി അവര്‍ക്ക് മുന്നിലൂടെ നടന്നപ്പോള്‍ അന്ന് ആ തീരുമാനമുണ്ടായി. എന്നാല്‍ പെട്ടെന്ന് നേതൃമാറ്റ യോഗത്തില്‍ അജന്‍ഡയിലില്ലാത്ത കാര്യം ചര്‍ച്ചയ്‌ക്കെടുത്ത് ദിലീപിനെ തിരിച്ചെടുത്തപ്പോള്‍ അന്ന് പൃഥ്വിയും മമ്മൂട്ടിയുമുള്‍പ്പെടെ താരങ്ങളെടുത്ത തീരുമാനമാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. നടന്‍ സുകുമാരന്റെ മകന്‍ എന്ന നിലയിലും പൃഥ്വിയെ വ്യക്തിപരമായി അറിയുന്നവര്‍ക്കും അറിയാം ഈ വിഷയത്തില്‍ താരം അഭിപ്രായം പറയുമെന്ന്.

നാലു നടിമാര്‍ രാജി വച്ചിരിക്കുകയാണ്. വനിതാ കൂട്ടായ്മയിലും ചില പ്രശ്‌നങ്ങള്‍ ശേഷിക്കുന്നു. ഏതായാലും മോഹന്‍ലാല്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ പരിഹരിക്കാമെന്നാണ് അമ്മയുടെ കൂട്ടായ്മയുടെ ശ്രമം.

മോഹന്‍ലാല്‍ പൃഥ്വി ചിത്രം ലൂസിഫറും ദിലീപ് അനുകൂലികള്‍ക്ക് ഒരു ആശ്വാസമാണ്. നിലവില്‍ മോഹന്‍ലാലിനെതിരെ ഒരു നീക്കം പൃഥ്വിരാജ് നടത്തില്ലെന്ന കണക്കുകൂട്ടലിലാണ് ദിലീപ് അനുകൂലികള്‍. ഏതായാലും താമസിയാതെ അറിയാം പൃഥ്വിരാജിന് എന്താണ് പറയാനുണ്ടാകുകയെന്ന് ...




കൂടുതല്‍വാര്‍ത്തകള്‍.