CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 57 Minutes 45 Seconds Ago
Breaking Now

പാരാമെഡിക്കിന് നടക്കാന്‍ മടി, ഒപ്പം മറവിയും; ഫാമിലി കോടതിയില്‍ കുഴഞ്ഞുവീണ സ്ത്രീയ്ക്ക് ചികിത്സ നല്‍കാനെത്തിയത് പതിയെ നടന്ന്; കിറ്റ് കാറില്‍ വെച്ച് മറന്നു; കാര്‍ഡിയാക് അറസ്റ്റ് ജീവനെടുത്തു

കുടുംബാംഗങ്ങള്‍ വേഗത്തില്‍ വരാന്‍ പാരാമെഡിക്കിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സ്റ്റെയര്‍കെയ്‌സ് പതിയെ നടന്ന് കയറുകയായിരുന്നെന്ന് ഇന്‍ക്വസ്റ്റ്

ചികിത്സ നല്‍കാനെത്തിയ പാരാമെഡിക്ക് പതിയെ നടക്കുകയും, ഉപകരണങ്ങള്‍ കാറില്‍ വെച്ച് മറക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രോഗി കാര്‍ഡിയാക് അറസ്റ്റ് നേരിട്ട് മരണത്തിന് കീഴടങ്ങി. നാല് കുട്ടികളുടെ അമ്മയായ 32-കാരി ഹെയ്‌ലി ഗ്യാസ്‌കോയിനാണ് മരിച്ചത്. യോര്‍ക്ക്ഷയറ്‌ലെ ഈസ്റ്റ് റൈഡിംഗ് ഹള്ളില്‍ സ്ഥിതി ചെയ്യുന്ന കുടുംബ കോടതിയിലെ വിചാരണയുടെ ഇടവേളയിലാണ് അസ്വസ്ഥതയെത്തുടര്‍ന്ന് ഇവര്‍ കുഴഞ്ഞുവീണത്.

ആശങ്കാകുലരായ കുടുംബാംഗങ്ങള്‍ വേഗത്തില്‍ വരാന്‍ പാരാമെഡിക്കിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സ്റ്റെയര്‍കെയ്‌സ് പതിയെ നടന്ന് കയറുകയായിരുന്നെന്ന് ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. ഹള്‍ ക്രൗണ്‍ കോടതിയിലെത്തിയ പാരാമെഡിക്ക് അലംഭാവം കാണിച്ചാതിയ സ്ഥലത്തുണ്ടായിരുന്ന ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് ലില്ലിമാനും മൊഴിനല്‍കി. കാര്യങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലാക്കാന്‍ ഇയാള്‍ അല്‍പ്പം വൈകി.

പാരാമെഡിക്കിന് സ്ഥിതി കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. തന്നെ ആരെങ്കിലും സഹായിക്കണമെന്ന അവസ്ഥയിലാണ് സിപിആര്‍ നടത്താന്‍ മറ്റൊരു ഓഫീസര്‍ എത്തിയത്. ഇതിനിടെ സീനിയര്‍ വനിതാ പെരാമെഡിക്ക് കിറ്റ് എവിടെയെന്ന് ചോദിക്കുമ്പോഴാണ് അത് മറന്നത് പോലും ഓര്‍മ്മിക്കുന്നത്.

ഹെയ്‌ലിയെ ഹള്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്ന അവസ്ഥ മോശമാക്കിയത് പാരാമെഡിക്കിന്റെ അലംഭാവമാണെന്നാണ് പരാതി.




കൂടുതല്‍വാര്‍ത്തകള്‍.