CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 21 Minutes 28 Seconds Ago
Breaking Now

ലോകകപ്പ് തോല്‍വിയുടെ പേരില്‍ അപമാനം, ഇറാന്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു; വിമര്‍ശനങ്ങള്‍ അതിര് കടന്നപ്പോള്‍ കളി നിര്‍ത്തിയത് 23കാരനായ സര്‍ദാര്‍ അസ്മൗന്‍

തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ അതിര് വിട്ടതോടെ അമ്മയുടെ ആരോഗ്യം മോശമായെന്ന് താരം വ്യക്തമാക്കി

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നേരിട്ട തോല്‍വിയുടെ പേരില്‍ ഇറാന്‍ സ്‌ട്രൈക്കര്‍ സര്‍ദാര്‍ അസ്മൗന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് സ്റ്റേജില്‍ നിന്നും രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ ടീം പരായജപ്പെടതോടെയാണ് ഈ ഞെട്ടിക്കുന്ന തീരുമാനം. 

തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ അതിര് വിട്ടതോടെ അമ്മയുടെ ആരോഗ്യം മോശമായെന്ന് താരം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ദേശീയ ടീമില്‍ നിന്നും രാജിവെയ്ക്കുന്നതെന്ന് 23കാരനായ അസ്മൗന്‍ അറിയിച്ചു. ദേശീയ ടീമില്‍ കളിക്കുന്നത് ഒരു വലിയ അഭിമാനമായിരുന്നു. ഇതില്‍ ജീവിതാന്ത്യം വരെ സ്വയം അഭിമാനിക്കും. പക്ഷെ അവിചാരിതമായി ദേശീയ ടീമിനോട് വിടവാങ്ങേണ്ട തീരുമാനം എടുക്കേണ്ടി വന്നു. ഇത് ഏറെ വേദനിപ്പിക്കുന്ന, ജീവിതത്തിലെ സുപ്രധാനമായ തീരുമാനമാണ്. 23ാം വയസ്സില്‍ ഇവിടെയെത്താന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു, താരം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. 

ലോകകപ്പില്‍ ഇറാന്‍ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ മൊറോക്കോയെ തോല്‍പ്പിച്ച ടീം സ്‌പെയിനുമായി തലനാരിഴയ്ക്കാണ് തോറ്റത്. പോര്‍ച്ചുഗലുമായി കിടിലന്‍ സമനിലയും പിടിച്ചു. എന്നിട്ടും തന്റെ പ്രകടനം വലിയ തോതില്‍ വിമര്‍ശന വിധേയമായെന്ന് അസ്മൗന്‍ വ്യക്തമാക്കി. 

അമ്മ അടുത്തിടെയാണ് ഗുരുതരമായ രോഗത്തില്‍ നിന്നും മുക്തി നേടിയത്. ചില ആളുകളുടെ ദയാരഹിതമായ വാക്കുകള്‍ മൂലം വീണ്ടും ഇത് കൂടി. ഇത് ബുദ്ധിമുട്ടാണ്, അതുകൊണ്ട് കളി ഉപേക്ഷിച്ച് അമ്മയെ തെരഞ്ഞെടുത്തതായും ഇറാന്‍ താരം വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.