CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 7 Minutes 27 Seconds Ago
Breaking Now

യുകെയുടെ വെള്ളംകുടി മുട്ടും; നാല് മിനിറ്റില്‍ കുളി തീര്‍ക്കണമെന്ന് വെള്ളവിതരണക്കാര്‍; ജൂണില്‍ ഏറ്റവും ചൂടിയേറിയ കാലം; പല്ലുതേക്കുമ്പോള്‍ പൈപ്പ് തുറന്നിടുന്ന ശീലം ഇനി വേണ്ട!

ചൂടേറിയതോടെ വെള്ളത്തിന് ആവശ്യക്കാര്‍ കൂടിയെന്ന് വാട്ടര്‍ സപ്ലയര്‍ സതേണ്‍ മുന്നറിയിപ്പ് നല്‍കി

കുളിക്കാന്‍ കയറിയാല്‍ പിന്നെ ഉത്സവമാണ് ചിലര്‍ക്ക്. അകത്തേക്ക് കയറിയാല്‍ പിന്നെ തിരെ കാണില്ല. എന്തായാലും ബ്രിട്ടീഷുകാരുടെ ഈ ആഘോഷം നിര്‍ത്തിക്കൊള്ളാനാണ് മെറ്റ് ഓഫീസിന്റെ നിര്‍ദ്ദേശം. നാല് മിനിറ്റില്‍ കുളി തീര്‍ത്ത് പുറത്ത് ഇറങ്ങിക്കൊള്ളണമെന്നാണ് ഉത്തരവ്. 90 വര്‍ഷത്തിനിടെ ഏറ്റവും ചൂടേറിയ കാലമാണ് ഇക്കുറി ജൂണ്‍.

32 സെല്‍ഷ്യസിലേക്ക് താപനില ഉയര്‍ന്നതോടെയാണ് വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മഴ അടുത്തെങ്ങും പെയ്യാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. നേരത്തെ ഞായറാഴ്ച വൈകുന്നേരത്തോടെ മഴയെത്തുമെന്നൊരു പ്രതീക്ഷ മെറ്റ് ഓഫീസ് നല്‍കിയിരുന്നു.

1925ലാണ് ഇതിന് മുന്‍പ് ജൂണ്‍ മാസത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത്. ചൂടേറിയതോടെ വെള്ളത്തിന് ആവശ്യക്കാര്‍ കൂടിയെന്ന് വാട്ടര്‍ സപ്ലയര്‍ സതേണ്‍ മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് തന്നെ വെള്ളം അനാവശ്യമായി പാഴാക്കാതെ ശ്രദ്ധിക്കണം. പല്ല് തേക്കുമ്പോള്‍ വെള്ളം തുറന്നിടുന്നതും, പൂന്തോട്ടം നനയ്ക്കലും എല്ലാം ഒഴിവാക്കാം. സൗത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ ഈ വര്‍ഷം 7 ശതമാനം മഴ മാത്രമാണ് ഉണ്ടായിട്ടുള്ളത്.




കൂടുതല്‍വാര്‍ത്തകള്‍.