CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 37 Minutes 21 Seconds Ago
Breaking Now

കെട്ടിടം പണിയുടെ പേരില്‍ തര്‍ക്കം; അയല്‍വീട്ടിലേക്ക് നോക്കിയാല്‍ വിചാരണ നേരിടേണ്ട അവസ്ഥയില്‍ ഈ ദമ്പതികള്‍; ഈസ്റ്റ് സസെക്‌സിലാണ് ഈ അപൂര്‍വ്വ സംഭവം

റോത്തര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ ഉത്തരവിനെതിരെ പോരാടുമെന്ന നിലപാടിലാണ് ഇവര്‍

അയല്‍ക്കാരന്റെ വീട്ടിലേക്ക് നോക്കിയാല്‍ കേസെടുക്കുമെന്ന് ഉത്തരവ്. ഈസ്റ്റ് സസെക്‌സിലാണ് ഈ ദമ്പതികള്‍ക്ക് ഈ വിചിത്രമായ ഉത്തരവ് ഏറ്റുവാങ്ങേണ്ടി വന്നത്. കെട്ടിടം പണിയുടെ പേരിലുള്ള തര്‍ക്കമാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. നിഗെല്‍, ഷീല ജാക്ലിന്‍ ദമ്പതികള്‍ അയല്‍ക്കാരെ അപമാനിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ മുന്നറിയിപ്പ്.

അയല്‍ക്കാരന്റെ വീട്ടിലേക്ക് നോക്കിപ്പോയാല്‍ കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അയല്‍വീട് കടന്ന് ബീച്ചിലേക്ക് നടന്ന് പോകുന്നതിനും വിലക്കുണ്ട്. 26 വര്‍ഷക്കാലമായി താമസിച്ച് വരുന്ന 6 ലക്ഷം പൗണ്ട് വിലയുള്ള അഞ്ച് ബെഡ്‌റൂം ഭവനത്തിലാണ് ഈ വിവേചനം.

ബെക്‌സ്ഹില്‍ ഓണ്‍ സീയില്‍ നിന്നും ഏതാനും യാര്‍ഡ് അകലെയാണ് വീട്. അഞ്ച് വര്‍ഷം മുന്‍പ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ സ്‌റ്റെഫാനി ഡക്കെട്ടും, പങ്കാളി നോറിന്‍ ബെറ്റ്മാനും അടുത്തുള്ള ഗ്ലാസ് വര്‍ക്ക്‌ഷോപ്പ് വാങ്ങിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. അയല്‍വീട്ടിലെ പുനരുദ്ധാരണം ശല്യമായതോടെ ദമ്പതികള്‍ പരാതി നല്‍കിയെങ്കിലും ഇത് ഇവര്‍ക്കെതിരെയാണ് വിദധിച്ചത്.

റോത്തര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ ഉത്തരവിനെതിരെ പോരാടുമെന്ന നിലപാടിലാണ് ഇവര്‍.




കൂടുതല്‍വാര്‍ത്തകള്‍.