CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 37 Seconds Ago
Breaking Now

സൗജന്യ എടിഎമ്മുകള്‍ അപ്രത്യക്ഷമാകുന്നു; ഓരോ മാസവും അടച്ചുപൂട്ടുന്നത് 300 എടിഎമ്മുകള്‍; ബാങ്ക് ബ്രാഞ്ചുകള്‍ അടയ്ക്കുന്നതിന് പുറമെ എടിഎം അടയ്ക്കുന്നതില്‍ മുന്നില്‍ ഗ്രാമീണ മേഖല; സാധാരണക്കാരന്റെ നെഞ്ചത്തടിച്ച് ബ്രിട്ടീഷ് ബാങ്കുകള്‍

ക്യാഷ്‌മെഷീന്‍ പിന്‍വലിക്കലിന് ബാങ്കുകള്‍ നല്‍കുന്ന ഇന്റര്‍ചേഞ്ച് ഫീസില്‍ ഞായറാഴ്ച മുതല്‍ വരുന്ന മാറ്റങ്ങള്‍ അടയ്ക്കലിന് ആക്കംകൂട്ടും

പണം ഏത് സമയവും അനായാസം കൈയിലെത്തിക്കാന്‍ അവസരം നല്‍കുന്നവയാണ് എടിഎം മെഷീനുകള്‍. എന്നാല്‍ കാലത്തിനൊപ്പം ഇതും കാലയവനികയ്ക്കുള്ളില്‍ മറയുകയാണെന്നാണ് സൂചനകള്‍. ഞെട്ടിപ്പിക്കുന്ന വേഗതയിലാണ് സൗജന്യ ക്യാഷ് മെഷീനുകള്‍ അപ്രത്യക്ഷമാകുന്നതെന്നാണ് വെളിപ്പെടുത്തലുകള്‍. മാസത്തില്‍ മുന്നൂറിലധികം സൗജന്യ എടിഎമ്മുകള്‍ നിര്‍ത്തലാക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലാണ് ഈ ആഘാതം പ്രധാനമായും പണിനടത്തുന്നത്. 

ബ്രിട്ടീഷ് ബാങ്കിംഗ് സിസ്റ്റം സൗജന്യ ഇടപാടുകള്‍ രഹസ്യമായി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് എടിഎം ഇന്‍ഡസ്ട്രി അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നൂറുകണക്കിന് കമ്മ്യൂണിറ്റി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. ബ്രിട്ടനില്‍ നിലവിലുള്ളത് 55000 സൗജന്യ എടിഎമ്മുകളാണ്. ഇവ നാശത്തിന്റെ പാതയിലാണെന്നാണ് അസോസിയേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത ഏതാനും വര്‍ഷം കൊണ്ട് 30,000 എടിഎമ്മുകള്‍ എങ്കിലും മുക്കുമെന്നാണ് മുന്നറിയിപ്പ്. 

സൗജന്യ ക്യാഷ് മെഷീനുകള്‍ നീക്കം ചെയ്യുന്നതും, ബ്രാഞ്ചുകളുടെ അടച്ചുപൂട്ടലും ചേര്‍ന്ന് വ്യക്തിഗത കസ്റ്റമേഴ്‌സിന് ഏറെ ബുദ്ധിമുട്ട് സമ്മാനിക്കുകയാണ്. ചെറുകിട ബിസിനസ്സുകള്‍ക്ക് പോലും ഏറെ സമയം ചെലവിട്ട് തങ്ങളുടെ പണം എടുക്കാന്‍ മൈലുകള്‍ യാത്ര ചെയ്യേണ്ട ഗതികേടാണ് വന്നുചേരുന്നത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? ആണ് ലിങ്ക് ഓര്‍ഗനൈസേഷനില്‍ നിന്നുമുള്ള ഈ കണക്കുകള്‍ പുറത്തുവിടുന്നത്. ക്യാഷ് മെഷീനുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത 200 സമൂഹങ്ങള്‍ ബ്രിട്ടനിലുണ്ട്. ഇത് കൂടുതല്‍ വ്യാപകമാകുമെന്നാണ് മുന്നറിയിപ്പ്. 

ക്യാഷ്‌മെഷീന്‍ പിന്‍വലിക്കലിന് ബാങ്കുകള്‍ നല്‍കുന്ന ഇന്റര്‍ചേഞ്ച് ഫീസില്‍ ഞായറാഴ്ച മുതല്‍ വരുന്ന മാറ്റങ്ങള്‍ അടയ്ക്കലിന് ആക്കംകൂട്ടും. ഓരോ പിന്‍വലിക്കലിനും 25 പെന്‍സ് വീതമാണ് കമ്പനിക്ക് നല്‍കുന്നത്. ഇത് പ്രായോഗികമല്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ചെലവ് കുറയ്ക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നതിനാല്‍ മെഷീനുകള്‍ അപ്രത്യക്ഷമാകുക തന്നെ ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.