CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 28 Seconds Ago
Breaking Now

കഞ്ചാവ് ഓയില്‍ ഉപയോഗിക്കാന്‍ അനുവദിച്ചു, പക്ഷെ ഇത് വീട്ടില്‍ കൊണ്ടുപോകാന്‍ അനുവാദമില്ല; എപിലെപ്‌സി ബാധിച്ച 12 വയസ്സുകാരന്‍ ബില്ലിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ അമ്മ; ഹോം ഓഫീസ് കനിയണം ഇവര്‍ക്ക് വീട്ടിലെത്താന്‍

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഒരു സീനിയര്‍ ഡോക്ടര്‍ തന്റെ ആശുപത്രിയുടെ പേരില്‍ ലൈസന്‍സിനായി അപേക്ഷിച്ചാല്‍ നല്‍കാമെന്ന് ഹോം ഓഫീസ്‌

എപിലെപ്‌സി ബാധിച്ച 12 വയസ്സുകാരന്‍ ബില്ലിയുടെയും, അമ്മ ഷാര്‍ലെറ്റ് കാള്‍ഡ്‌വെല്ലിന്റെയും കഥ എല്ലാവരും നേരത്തെ കേട്ടറിഞ്ഞതാണ്. കനാബിസ് ഓയിലാണ് കുട്ടിയുടെ അസുഖം കുറയ്ക്കാനും നിയന്ത്രിക്കാനുമുള്ള ഏക മരുന്ന്. എന്നാല്‍ കസ്റ്റംസ് വിഭാഗം ഇത് പിടിച്ചുവെച്ചതോടെ ഹോം സെക്രട്ടറി സാജിദ് ജാവിദ് നേരിട്ട് ഇടപെട്ടാണ് ഓയില്‍ വിട്ടുനല്‍കിയതും ബില്ലി സുഖം പ്രാപിച്ചതും. എന്നാല്‍ ദിവസം 17 കഴിഞ്ഞിട്ടും കുട്ടിക്കും മകനും വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഹോം ഓഫീസ് തന്നെ. കനാബിസ് ഓയില്‍ വീട്ടില്‍ കൊണ്ടുപോകാന്‍ അനുവദിക്കാത്തത് മൂലമാണ് ഇവര്‍ ആശുപത്രിയില്‍ കുടുങ്ങിയത്. 

ഷാര്‍ലെറ്റ് കാള്‍ഡ്‌വെല്‍ പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഈ സംഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. മരുന്നുമായി വീട്ടില്‍ പോകാന്‍ അനുവദിച്ചിട്ടില്ലെന്നും ഇതിന് അനുവദിക്കണമെന്നും ഇവര്‍ ഹോം ഓഫീസിനോട് ആവശ്യപ്പെടുന്നു. ബില്ലി കാള്‍ഡ്‌വെല്ലിന്റെ കനാബിസ് ഓയില്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ വെച്ചാണ് നേരത്തെ പിടിച്ചത്. ബില്ലി ആശുപത്രിയില്‍ തുടര്‍ന്നാല്‍ മാത്രമാണ് ഈ ചികിത്സ നല്‍കാന്‍ കഴിയുകയെന്നാണ് ഹോം ഓഫീസ് അറിയിച്ചത്. 

എന്നാല്‍ മരുന്നും മകനുമായി കൗണ്ടി ടൈറോണിലേക്ക് മടങ്ങാന്‍ അനുവദിക്കണെന്നാണ് ഷാര്‍ലെറ്റ് ഇപ്പോള്‍ അഭ്യര്‍ത്ഥിക്കുന്നത്. ഇത്തരം മരുന്നുകള്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് അത് നല്‍കുകയാണ് വേണ്ടതെന്ന് ഈ അമ്മ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ കനാബിസ് ഓയില്‍ പ്രിസ്‌ക്രിപ്ഷനില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളിലാണ് സര്‍ക്കാര്‍. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഇത് നല്‍കാന്‍ സര്‍ക്കാര്‍ ഒരു പാനലിനെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്. 

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഒരു സീനിയര്‍ ഡോക്ടര്‍ തന്റെ ആശുപത്രിയുടെ പേരില്‍ ലൈസന്‍സിനായി അപേക്ഷിച്ചാല്‍ ഇത് നല്‍കാമെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കിയത്. ഈ രോഗം ചികിത്സിക്കാന്‍ യോഗ്യതയുള്ള ഡോക്ടറാകണം ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.