CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 31 Seconds Ago
Breaking Now

സ്‌ക്രീനില്‍ ഫിംഗര്‍പ്രിന്റ് ഡിസ്‌പ്ലേയുമായി വിവോ എക്‌സ്21

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് വിവോ ഇന്ത്യയില്‍ എക്‌സ്21 പുറത്തിറക്കിയത്. എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ പോന്ന അത്യുഗ്രന്‍ ഫീച്ചറാണ് ഈ മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയത്. സ്‌ക്രീനില്‍ തന്നെയുള്ള ഫിംഗര്‍പ്രിന്റ് ഡിസ്‌പ്ലേയാണ് ആ സവിശേഷത. 

നേരത്തെ പല ഫോണുകളിലും ഈ സംവിധാനം വേഗത തീരെ കുറവെന്ന് പഴി കേട്ടിരുന്നു. എന്നാല്‍ വിവോ എക്‌സ് 21 ആ പരാതികള്‍ക്കുള്ള മറുപടിയാണ്.ഫോണുകളില്‍ നിന്നും ബട്ടണുകള്‍ അപ്രത്യക്ഷമാകുന്ന ട്രെന്‍ഡിന് തുടക്കം കുറിച്ചത് ഗൂഗിളാണ്. ഇപ്പോള്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഇല്ലാതാകുന്ന ഘട്ടത്തിലാണ് കാര്യങ്ങള്‍. 

എന്നാല്‍ ഇതിനായി ശ്രമിച്ചവരൊന്നും വിജയം നേടിയില്ല. വിവോ എക്‌സ്21 ഇക്കാര്യത്തില്‍ വിജയിച്ചിരിക്കുകയാണ്. എഫ്എസ്9500 ക്ലിയര്‍ ഐഡി ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒഎല്‍ഇഡി സ്‌ക്രീനില്‍ അടങ്ങിയ രീതിയിലാണ് സെന്‍സറിന്റെ നില്‍പ്പ്. 

6.28 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ, 6ജിബി റാം, 128ജിപി ഇന്റേണല്‍ സ്റ്റോറേജ്, സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയര്‍, 3200 എംഎഎച്ച് ബാറ്ററി എന്നവയാണ് വിവോ എക്‌സ്21. 12 എംപി, 5 എംപി ഡ്യൂവല്‍ റിയര്‍ ക്യാമറയും, മുന്നില്‍ 12 എംപി ക്യാമറയുമാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.