CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 48 Minutes 59 Seconds Ago
Breaking Now

ഫിഫ ലോകകപ്പ് 16 ടീമുകളുടെ ലൈനപ്പായി; നാളെ അര്‍ജന്റീന, ഫ്രാന്‍സ്; നോക്കൗട്ടില്‍ എങ്ങനെ?

രണ്ടാം ഘട്ടത്തിനുളള 16 അംഗ ടീമുകളുടെ ഫൈനല്‍ ലൈനപ്പായി.

മോസ്‌കോ: ഫിഫ ലോകകപ്പ് 2018 രണ്ടാം ഘട്ടത്തിനുളള 16 അംഗ ടീമുകളുടെ ഫൈനല്‍ ലൈനപ്പായി. ജര്‍മ്മനി ഒഴികെ നോക്കൗട്ട് സ്‌റ്റേജിലേക്ക് പ്രതീക്ഷിക്കപ്പെട്ട ടീമുകളെല്ലാം കടന്നു. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന ശക്തരായ ഫ്രാന്‍സിനെ നേരിടുന്നത് പോലുള്ള അത്ഭുതങ്ങളും സംഭവിക്കുന്നുണ്ട്. 

അര്‍ജന്റീന-ഫ്രാന്‍സ്: ഈ ഘട്ടത്തിലെ ഏറ്റവും വലിയ മത്സരമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ലയണല്‍ മെസിയും, അര്‍ജന്റീനയും ഫ്രാന്‍സിനെ ഞെട്ടിക്കാമെന്ന പ്രതീക്ഷയിലാണ്. കസാന്‍ അരീനയില്‍ നാളെയാണ് 7.30നാണ് മത്സരം.  

ഉറുഗ്വായ്-റഷ്യ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും വലിയ ആവേശത്തോടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് കാര്യങ്ങള്‍ അത്ര മെച്ചപ്പെട്ടില്ല. ലാറ്റിന്‍ അമേരിക്കന്‍ ടീമിനെതിരെ പോരാടാന്‍ ഇറങ്ങുമ്പോള്‍ ആവേശം ഒട്ടും കുറയില്ല. നാളെ 11.30ാണ് മത്സരം. 

സ്‌പെയിന്‍-റഷ്യ: ലോകകപ്പിലെ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള ടീമാണ് ആതിഥേയരായ റഷ്യ. മോസ്‌കോ ലുസ്‌നികി സ്‌റ്റേഡിയത്തില്‍ നാട്ടുകാരുടെ പിന്തുണ അവരെ വിജയിപ്പിക്കുമോ. 

ക്രൊയേഷ്യ-ഡെന്‍മാര്‍ക്ക്: ക്രൊയേഷ്യ മികവേറിയ പ്രകടനം കാഴ്ചവെച്ച് ലോകകപ്പിലെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. ഇവരെ തോല്‍പ്പിക്കാന്‍ ഡെന്‍മാര്‍ക്കിന് ഇനിയും ഏറെ പോകാനുണ്ട്. ജൂലൈ 1നാണ് മത്സരം. 

ബ്രസീല്‍-മെക്‌സിക്കോ: സ്വീഡനെതിരെ തോറ്റിട്ടും രണ്ടാം റൗണ്ടിലെത്തിയ മെക്‌സിക്കോയെ ക്ഷീണിപ്പിക്കാമെന്നാണ് ബ്രസീല്‍ കൊതിക്കുന്നത്. മത്സരം ജൂലൈ 2ന് റോസ്‌തോവ് അരീനയില്‍. 

ബെല്‍ജിയം-ജപ്പാന്‍: ഏവരെയും അത്ഭുതപ്പെടുത്തിയാണ് ജപ്പാന്റെ വരവ്. ബെല്‍ജിയത്തിന് ഇതില്‍ സന്തോഷവുമാണ്. ഏഷ്യയില്‍ നിന്നുമുള്ള ജപ്പാന്‍ ശക്തരായ ബെല്‍ജിയത്തെ നേരിടുന്നത് റോസ്‌തോവ് അരീനയിലാണ്. 

സ്വീഡന്‍-സ്വിറ്റ്‌സലര്‍ലണ്ട്: രണ്ട് പേരും തുല്യശക്തികള്‍. ബ്രസീലിനെ പിടിച്ചുകെട്ടിയ സ്വിസ് ടീമും, മെക്‌സിക്കോയെ തകര്‍ത്ത സ്വീഡന്‍കാരും മുന്നോട്ട് കുതിക്കാനുള്ള ശ്രമത്തിനായി ജൂലൈ 3ന് ഇറങ്ങും. 

സ്വീഡന്‍-ഇംഗ്ലണ്ട്: ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടം കാഴ്ച വെച്ച കൊളംബിയ ഗോളടിച്ച് കൂട്ടുന്ന ഇംഗ്ലണ്ടിനെ നേരിടുന്നത് അത്ര എളുപ്പമല്ല. സ്പാര്‍ടാക് സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ടീമുകളെ കണ്ടെത്തുന്ന അവസാന മത്സരം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.