CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 20 Minutes 36 Seconds Ago
Breaking Now

പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിക്കാനൊരു കാരണമുണ്ട് ; നിര്‍മ്മാതാക്കള്‍ പറയുന്നതിങ്ങനെ

'മാണിക്യമലരായ പൂവി' എന്ന ഗാനത്തിലൂടെ പ്രശസ്തയായ നടിയാണ് പ്രിയവാര്യര്‍. എന്നാല്‍ താരത്തിന് ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ അഭിനയരംഗത്തു നിന്നും തിരിച്ചടി ഉണ്ടായിരിക്കുകയാണ്. താരം അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം.

മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും പരസ്യത്തിന്റെ നിര്‍മാതാക്കളോടടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.  നേരത്തെ ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടത്

വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് ഇവര്‍ പ്രതിഫലമായി ഈടാക്കിയത്. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയും അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.