CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 23 Minutes 24 Seconds Ago
Breaking Now

വിവാഹിതരാണോ, 900 പൗണ്ട് ടാക്‌സ് ആനുകൂല്യം നിങ്ങള്‍ നേടിയോ? അപേക്ഷിക്കാന്‍ വെറും പത്ത് മിനിറ്റ് മതിയെന്ന് എച്ച്എംആര്‍സി; ഒരു മില്ല്യണ്‍ ദമ്പതികള്‍ ഇതറിഞ്ഞിട്ടില്ല; പ്രതിവര്‍ഷ മാര്യേജ് അലവന്‍സ് 238 പൗണ്ട്; ടാക്‌സ് കുറയ്ക്കാന്‍ വിവാഹം!

ഈ ടാക്‌സ് ആനുകൂല്യം ലഭ്യമാകാന്‍ ദമ്പതികളുടെ വരുമാനത്തില്‍ ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്‌

ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈനിലാണ് ഇന്നത്തെ ആളുകള്‍. എന്നാല്‍ വാട്‌സ്ആപ്പും, ഫേസ്ബുക്കും, യുട്യൂബും അല്ലാതെ ആവശ്യമുള്ള കാര്യങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപകരിക്കുമെന്ന് പലരും ഓര്‍മ്മിക്കാറില്ല. 900 പൗണ്ട് വരെയുള്ള ടാക്‌സ് ബ്രേക്ക് ലഭിക്കാന്‍ ഓണ്‍ലൈനില്‍ ഏതാനും മിനിറ്റ് ചെലവിട്ട് ഒരു അപേക്ഷ സമര്‍പ്പിക്കാനാണ് എച്ച്എം റെവന്യു & കസ്റ്റംസ് വ്യക്തമാക്കുന്നത്. വിവാഹിതരായ, സിവില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. എന്നാല്‍ ഒരു മില്ല്യണ്‍ ദമ്പതികളെങ്കിലും ഇതേക്കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നതാണ് അവസ്ഥ. 

വിവാഹിതരായ, സിവില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ട ദമ്പതികള്‍ക്ക് മാര്യേജ് അലവന്‍സ് ഇനത്തില്‍ പ്രതിവര്‍ഷം 238 പൗണ്ട് വരെ നേടാന്‍ അവസരമുണ്ടെന്ന് എച്ച്എംആര്‍സി അറിയിക്കുന്നു. ഇതിന് മുന്‍കാല പ്രാബല്യവുമുണ്ട്. അതുകൊണ്ട് 662 പൗണ്ട് വരെയെങ്കിലും ഈ ഇനത്തില്‍ അധികമായി ലഭിക്കും. ഇതിനായി അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കാന്‍ പത്ത് മിനിറ്റ് തികച്ച് വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഒരു പ്രധാന വരുമാന ശ്രോതസ്സുള്ളവര്‍ക്ക് വേണ്ടിയുള്ള അലവന്‍സ് കിട്ടാന്‍ പാടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

ഒരു പങ്കാളി 11850 പൗണ്ട് വാര്‍ഷിക വരുമാനവും, 20 ശതമാനം ബേസിക് റേറ്റില്‍ ടാക്‌സും അടച്ചിരിക്കണം. ദമ്പതികള്‍ 46,350 പൗണ്ടിന് മുകളില്‍ വരുമാനമുള്ളവരാണെങ്കില്‍ അലവന്‍സിന് യോഗ്യതയില്ല. സ്‌കോട്ട്‌ലണ്ടില്‍ ഇൗ പരിധി 43,430 പൗണ്ടാണ്. ഒരു പങ്കാളി 11850 പൗണ്ടില്‍ താഴെ വരുമാനം നേടുന്ന വ്യക്തിയാകണം, അതായത് ടാക്‌സ് പരിധിക്ക് പുറത്തായിരിക്കണം. ഈ യോഗ്യതകളുള്ളവര്‍ക്ക് ടാക്‌സ് അടയ്ക്കാത്തതിന്റെ 10 ശതമാനം ടാക്‌സ് അലവന്‍സ് പങ്കാളിയ്ക്ക് നല്‍കാന്‍ സാധിക്കും, ഇതുവഴി ടാക്‌സില്‍ 238 പൗണ്ട് ലാഭവും നേടാം. 

മുന്‍ വര്‍ഷങ്ങളില്‍ കൂടി ഈ ക്ലെയിം ഉള്‍പ്പെടുത്താം. വിവാഹവും, ബന്ധങ്ങളും സുപ്രധാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ടാക്‌സ് ആശ്വാസമെന്ന് ട്രെഷറിയിലെ ഫിനാന്‍ഷ്യല്‍ സെക്രട്ടറി മെല്‍ സ്‌ട്രൈഡ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.