CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 52 Minutes 36 Seconds Ago
Breaking Now

കൊലപാതക കേസില്‍ ഇന്ത്യയില്‍ നിന്നും ജാമ്യത്തിലിറങ്ങിയയാള്‍ കള്ള വിസയില്‍ യുകെയിലെത്തി സഹോദരി ഭര്‍ത്താവിനെ കൊന്നു ; കൊലപ്പെടുത്തി മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

ഇന്ത്യയില്‍ കൊലപാതകം നടത്തിയ ശേഷമാണ് ഇയാൾ ബ്രിട്ടനിലെത്തിയത്.കോടതി അഞ്ചു വര്‍ഷം തടവ് വിധിച്ചു.

ഇന്ത്യയില്‍ ഒരാളെ കുത്തികൊല്ലപ്പെടുത്തിയതിന് ജയിലാലിരിക്കേ ജാമ്യത്തിലിറങ്ങി മുങ്ങി കള്ള വിസയില്‍ ബ്രിട്ടനിലെത്തിയയാള്‍ തന്റെ സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ വച്ച് പോലീസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു അയാള്‍.

ഹാംപ്ടണില്‍ നിന്നുള്ള സുഖ്വിന്ദര്‍ സിങ്ങെന്നയാളാണ് കൊലപാതകം നടത്തിയത്. ഇന്ത്യയില്‍ കൊലപാതകം നടത്തിയ ശേഷമാണ് ഇയാൾ ബ്രിട്ടനിലെത്തിയത്.കോടതി അഞ്ചു വര്‍ഷം തടവ് വിധിച്ചു.

പോലീസ് സ്‌റ്റേഷനിലെത്തിയ സുഖ് വീന്ദര്‍ സിങ് പുറത്ത് പാര്‍ക്ക് ചെയ്ത ബിഎംഡബ്ല്യു കാറിന് പിന്നില്‍ ഹരീഷ് കുമാറെന്നയാളുടെ മൃതദേഹമുണ്ടെന്ന് പറയുകയായിരുന്നു. തന്റെ ഭാര്യയുമായി ഹരീഷിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് 41 കാരനായ സുഖ്വീര്‍ ഹരീഷിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് പത്തിനായിരുന്നു സംഭവം .മണിക്കൂറുകളോളം ചുറ്റികറങ്ങിയ ശേഷമാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്.

മറ്റൊരു കൊലക്കേസില്‍ ഏഴുവര്‍ഷം തടവ് അനുഭവിക്കേയാണ് സുഖ്വീര്‍ ജാമ്യത്തിലിറങ്ങി ബ്രിട്ടനിലേക്ക് മുങ്ങിയത്. ബ്രിട്ടീഷ് പൗരത്വവും നേടി. മുമ്പ് ഒരാളെ കൈയ്യേറ്റം ചെയ്ത കേസിലും സുഖ്വിന്ദര്‍ അറസ്റ്റിലായിരുന്നു. മനോവൈകല്യമുണ്ടെന്ന ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ടു.

അഞ്ചുവര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് ഇന്ത്യയിലേക്ക് പ്രതിയെ തിരിച്ചയക്കാനും ഉത്തരവിട്ടു. മനോവൈകല്യമുണ്ടെന്ന ആനുകൂല്യം നല്‍കിയാണ് ചെറിയ ശിക്ഷ.

ജാമ്യം അനുവദിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. 2003ല്‍ പഞ്ചാബിലെ ഒരു വിദ്യാര്‍ത്ഥി സംഘടനാ നേതാവിനെ സുഖ്വിന്ദറും നാലു സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലായിരുന്നു ആദ്യ ശിക്ഷ. 18 തവണയാണ് സംഘം വിദ്യാര്‍ത്ഥി നേതാവിനെ കുത്തിയത്. ഈ കേസിലെ ജാമ്യത്തിലിറങ്ങിയാണ് ബ്രിട്ടനിലേക്ക് ഇയാള്‍ കടന്നത്.




കൂടുതല്‍വാര്‍ത്തകള്‍.