CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 29 Minutes 25 Seconds Ago
Breaking Now

ബ്രസീല്‍ ടീമിന്റെ വിജയം ആഘോഷിച്ച ആരാധികയ്ക്ക് ദാരുണാന്ത്യം; ആഘോഷത്തിനിടെ മറിഞ്ഞുവീണത് വൈന്‍ ഗ്ലാസിന്റെ മുകളില്‍; കഴുത്തില്‍ കുത്തിക്കയറിയ ഗ്ലാസ് വെയിന്‍ മുറിച്ചു

രക്തം ഒഴുക്ക് തടയാന്‍ സുഹൃത്തുക്കള്‍ ടവ്വലും മറ്റും ഉപയോഗിച്ചെങ്കിലും രക്ഷയുണ്ടായില്ല

ബ്രസീല്‍ ടീമിന്റെ വിജയാഘോഷം സമ്മാനിച്ചത് ഒരു രക്തസാക്ഷിയെ. സെര്‍ബിയയ്‌ക്കെതിരെ വിജയിച്ച ടീമിന്റെ ആഘോഷത്തില്‍ പങ്കുചേരവെയാണ് വൈന്‍ ഗ്ലാസിന് മുകളിലേക്ക് മറിഞ്ഞുവീണ യുവതി കഴുത്ത് മുറിഞ്ഞ് മരിച്ചത്. ബുധനാഴ്ച റഫറിമാര്‍ ഫൈനല്‍ വിസില്‍ മുഴക്കിയപ്പോഴായിരുന്നു ടാമ്ര മെയോച്ചിക്ക് ഈ അപകടം നേരിട്ടത്.

നെയ്മറും, സംഘവും ലോകകപ്പിന്റെ നോക്കൗട്ട് സ്‌റ്റേജിലേക്ക് കടന്നതിന്റെ ആഘോഷമാണ് ടാമ്രയുടെ ജീവന്‍ കവര്‍ന്നത്. ബ്രസീലിലെ സാവോ പോളോയിലെ ഇതാതിബയിലുള്ള വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഈ 30-കാരി മത്സരം വീക്ഷിച്ചത്. സോഫയിലിരുന്ന് ടാമ്ര മത്സരം കാണുമ്പോള്‍ ഒരു കൈയില്‍ ഫോണും, മറുകൈയിലുള്ള ക്രിസ്റ്റല്‍ ഗ്ലാസില്‍ നിന്നും വൈനും കുടിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

ബ്രസീല്‍ വിജയിച്ചതോടെ കൂട്ടുകാര്‍ക്കൊപ്പം എഴുന്നേറ്റ് നിന്ന് ആഘോഷിച്ച യുവതി ബാലന്‍സ് തെറ്റി കോഫി ടേബിളിലേക്ക് വീണു. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും തെന്നി വൈന്‍ ഗ്ലാസിലേക്ക് പതിക്കുകയായിരുന്നു. ഗ്ലാസ് പൊട്ടി കഴുത്തില്‍ തുളച്ച് കയറി വെയിന്‍ വേര്‍പ്പെടുകയും ചെയ്തു.

രക്തം ഒഴുക്ക് തടയാന്‍ സുഹൃത്തുക്കള്‍ ടവ്വലും മറ്റും ഉപയോഗിച്ചെങ്കിലും രക്ഷയുണ്ടായില്ല. എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.