CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 28 Minutes 59 Seconds Ago
Breaking Now

പണമാണ് പ്രശ്‌നം, മനുഷ്യന്റെ വേദനയും ജീവനുമല്ല; സ്ഥിരമായി നടത്തിവന്ന 17 ഓപ്പറേഷനുകള്‍ നിര്‍ത്തലാക്കാന്‍ എന്‍എച്ച്എസ്; അനാവശ്യമെന്ന പേരില്‍ തള്ളുന്നവയില്‍ ഇവയെല്ലാമുണ്ട്!

അനാവശ്യ സര്‍ജറികളും, ആന്റിബയോട്ടിക്കുകളും ആവശ്യപ്പെടാതിരിക്കാന്‍ രോഗികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ആരോഗ്യ സര്‍വ്വീസ് കരുതുന്നത്

എന്‍എച്ച്എസിന് കാശിന്റെ കുറച്ച് കുറവുണ്ട്. ഇത് സേവനങ്ങളില്‍ വലിയ കുറവ് സൃഷ്ടിക്കുന്നുമുണ്ട്. പണം ലാഭിക്കാന്‍ ഏതെല്ലാം വഴികള്‍ തെരഞ്ഞെടുക്കണമെന്ന് ചിന്തിച്ച് ഇരിക്കവെയാണ് ഓപ്പറേഷനുകള്‍ ഇതിനായി ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. സ്ഥിരമായി നടത്തിവന്ന 17 ഓപ്പറേഷനുകളാണ് അനാവശ്യമെന്ന് മുദ്രകുത്തി നിര്‍ത്തലാക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം മില്ല്യണ്‍ കണക്കിന് പൗണ്ട് ലാഭിക്കാമെന്നാണ് കരുതുന്നത്.

ടോന്‍സില്‍സ് നീക്കം ചെയ്യുന്നത് മുതല്‍ വെരിക്കോസ് വെയിന്‍ സര്‍ജറി വരെയുള്ളവയാണ് പ്രാരംഭ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലഹരണപ്പെട്ട ചികിത്സകള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇവ എന്‍എച്ച്എസ് ഇംഗ്ലണ്ട് ഒഴിവാക്കുന്നത്. അനാവശ്യ സര്‍ജറികളും, ആന്റിബയോട്ടിക്കുകളും ആവശ്യപ്പെടാതിരിക്കാന്‍ രോഗികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നാണ് ആരോഗ്യ സര്‍വ്വീസ് കരുതുന്നത്.

ഇംഗ്ലണ്ടില്‍ ഐവിഎഫ് സര്‍വ്വീസുകളും വെട്ടിക്കുറയ്ക്കും. മൂന്ന് സൈക്കിള്‍ ചികിത്സ നല്‍കുന്നത് പത്തില്‍ ഒരാള്‍ക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. അനാവശ്യ പ്രൊസീജ്യറുകള്‍ ഒഴിവാക്കി എന്‍എച്ച്എസിന് വര്‍ഷത്തില്‍ 200 മില്ല്യണ്‍ പൗണ്ട് ലാഭിക്കാമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീവ് പോവിസ് വ്യക്തമാക്കുന്നത്.

പുറംവേദനയ്ക്കുള്ള ഇഞ്ചക്ഷന്‍, ആര്‍ത്രൈറ്റിസിനുള്ള ക്‌നീ ആര്‍ത്രോസ്‌കോപീസ്, സ്‌നോറിംഗ് സര്‍ജറി എന്നിവ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും. നിലവില്‍ ഇത്തരം ഓപ്പറേഷനുകള്‍ 400 മില്ല്യണ്‍ പൗണ്ട് ചെലവ് വരുത്തുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.