CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 4 Seconds Ago
Breaking Now

ഫോണ്‍ സംഭാഷണം ചോര്‍ന്നത് അമ്മയില്‍ നിന്ന് തന്നെ ; അന്വേഷണം വേണമെന്ന് കെ ബി ഗണേഷ് കുമാര്‍

മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ താന്‍ പങ്കാളിയല്ലെന്നും പറഞ്ഞു.ഫോണ്‍ സംഭാഷണം താന്‍ നടത്തിയതുതന്നെയാണ്. ഇത് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് കിട്ടിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് അമ്മ ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുകൊണ്ടൊന്നും സംഘടനയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും പൊതുജന പിന്തുണയുടെ ആവശ്യവുമില്ലെന്നും ഗണേഷ് കുമാര്‍ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയുമല്ല ഇത്.

രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത് അവരുടെ പേരും ചിത്രവും വരുന്നതിനാണ്. അമ്മയ്‌ക്കെതിരെ പ്രതികരിച്ച് കൈയടി നേടാന്‍ വേണ്ടിയാണ്. ഇപ്പോള്‍ വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരു പണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. അവര്‍ പലതും പറഞ്ഞുവരും. ഇവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുമില്ല. നമ്മള്‍ ഇതിനു മറുപടി കൊടുക്കരുത്. ദയവുചെയ്ത് ഇതിന് കൈ കൊടുക്കരുത്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.