CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 11 Minutes 17 Seconds Ago
Breaking Now

മെസ്സി മിശിഹയായില്ല; അര്‍ജന്റീനയെ ഗോളടിച്ച് വീഴ്ത്തി ദിദിയര്‍ ദിഷാമിന്റെ ഫ്രഞ്ച് പട ക്വാര്‍ട്ടറിലേക്ക് കുതിച്ചു; നാലാം ലോകകപ്പിലും കിരീടം ഒരു സ്വപ്‌നം മാത്രം

2002'ന് ശേഷം ആദ്യമായി ക്വാര്‍ട്ടര്‍ പിടിക്കാതെ അര്‍ജന്റീന പുറത്തേക്ക്. ക്വാര്‍ട്ടറില്‍ ഉറുഗ്വായാണ് അവരുടെ എതിരാളികള്‍

നിസ്‌നി നോവ്‌ഗൊറോഡ്: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ആ സ്വപ്‌നം ഇക്കുറിയും സഫലമായില്ല. തന്റെ നാലാം ലോകകപ്പിന് എത്തിയ മെസ്സിക്ക് അര്‍ജന്റീനയ്ക്കായി കിരീടം നേടണമെന്ന മോഹം വെറും വ്യാമോഹമായി തുടരും. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് കരുത്ത് കാട്ടിയപ്പോള്‍ മെസ്സിപ്പട തലതാഴ്ത്തി മടങ്ങി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിലാണ് അര്‍ജന്റീനയെ 3-4ന് ഫ്രാന്‍സ് വീഴ്ത്തിയത്. 

നൈജീരിയയ്ക്ക് എതിരെ നേടിയ ഒരു ഗോള്‍ മാത്രമാണ് ഇക്കുറി ലോകകപ്പില്‍ മെസ്സിയുടെ സംഭാവന. അല്ലാതുള്ള ഒരു ഘട്ടത്തിലും താരത്തിന് പന്ത് എത്തിക്കാതിരിക്കാന്‍ എതിരാളികള്‍ പരിശ്രമിച്ചതോടെ സൂപ്പര്‍താരത്തിന്റെ നിഴല്‍ മാത്രമാണ് കളത്തില്‍ നിറഞ്ഞത്. അതേസമയം മറുവശത്ത് ഒരു കൗമാരതാരത്തിന്റെ ഉയിര്‍പ്പിനും ലോകകപ്പ് സാക്ഷ്യം വഹിച്ചു. 19-കാരനായ കൈലാന്‍ എംബാപ്പ നാല് മിനിറ്റിനിടെ നേടിയ രണ്ട് തകര്‍പ്പന്‍ ഗോളുകളാണ് ലയണല്‍ മെസിയുടെയും സംഘത്തിന്റെ അന്ത്യം ഉറപ്പാക്കിയത്. 

എംബാപ്പയുടെ വെടിക്കെട്ട് പോലുള്ള വേഗത്തിന് അരികിലെത്താന്‍ അര്‍ജന്റൈന്‍ ഡിഫന്റര്‍മാര്‍ക്ക് കരുത്തില്ലായിരുന്നു. ആന്റണ്‍ ഗ്രീസ്മാന്‍ എടുത്ത പെനാല്‍റ്റിയില്‍ തുടങ്ങിയ ഫ്രാന്‍സ് പിന്നെ തിരിഞ്ഞ് നോക്കിയില്ല. ഫ്രഞ്ച് പടയ്‌ക്കൊപ്പം എത്താനുള്ള ശ്രമം മാത്രമാണ് അര്‍ജന്റീന നടത്തിയത്. ഏഞ്ചല്‍ ഡി മരിയ തൊടുത്ത ഉഗ്രന്‍ ഷോട്ട് വലയില്‍ എത്തിയപ്പോള്‍ സമനില നേടി തിരിച്ചുവരുമെന്ന് ആരാധകര്‍ കൊതിച്ചു. രണ്ടാം പകുതിയില്‍ മെസ്സി നല്‍കിയ കിക്കില്‍ ഗബ്രിയേല്‍ മെര്‍കാഡോ കാല്‍തൊട്ട് വഴിതിരിച്ചപ്പോള്‍ അര്‍ജന്റീന 2-1ന് മുന്നില്‍. 

പക്ഷെ 57-ാം മിനിറ്റില്‍ പവാര്‍ഡ് ആ ഗോള്‍ ലോംഗ് റേഞ്ചറില്‍ ആ ഗോള്‍ മടക്കി, സ്‌കോര്‍ 2-2. പിന്നീടങ്ങോട്ട് ഫ്രഞ്ച് താരങ്ങളെ മറികടക്കാന്‍ അര്‍ജന്റീന ബുദ്ധിമുട്ടി. ബ്രസീല്‍ ഇതിഹാസം പെലെയ്ക്ക് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ രണ്ട് ഗോള്‍ നേടുന്ന കൗമാരതാരമായി മാറിക്കൊണ്ട് എംബാപ്പ വിധി തിരുത്തിക്കുറിച്ചു. ക്വാര്‍ട്ടര്‍ കാണാതെ അര്‍ജന്റീന മടങ്ങാന്‍ കൊതിച്ച് നില്‍ക്കവെ സെര്‍ജിയോ അഗ്വേറോ ഒരു ഗോള്‍ കൂടി നേടി സ്‌കോര്‍ 3-4ല്‍ എത്തിച്ചെങ്കിലും കാര്യങ്ങള്‍ ഏറെ വൈകിയിരുന്നു. 2002'ന് ശേഷം ആദ്യമായി ക്വാര്‍ട്ടര്‍ പിടിക്കാതെ അര്‍ജന്റീന പുറത്തേക്ക്. ക്വാര്‍ട്ടറില്‍ ഉറുഗ്വായാണ് അവരുടെ എതിരാളികള്‍. 




കൂടുതല്‍വാര്‍ത്തകള്‍.