CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 20 Seconds Ago
Breaking Now

എന്‍എച്ച്എസിനെ കൊല്ലരുതേ! എഴുപതാം വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ ആരോഗ്യ സേവന മേഖലയ്ക്കായി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയത് ആയിരങ്ങള്‍; പ്രതിഷേധക്കാരില്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും, സാധാരണക്കാരും വരെ; നീക്കം എന്‍എച്ച്എസിനെ തര്‍ക്കാനോ, രക്ഷിക്കാനോ?

വിലക്ക് ഏര്‍പ്പെടുത്തുന്നത് വഴി ചികിത്സ നിഷേധിക്കപ്പെടാനുള്ള സാഹചര്യങ്ങളുണ്ടെന്നാണ് സര്‍ജന്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

എന്‍എച്ച്എസ് ബ്രിട്ടന്റെ അഭിമാനമാണ്. പക്ഷെ അത് നശിപ്പിക്കണമെന്ന ചിന്താഗതി അധികാര വര്‍ഗ്ഗത്തിനുണ്ടെന്ന് ആരോപണം ശക്തമാണ്. വര്‍ഷങ്ങള്‍ നീണ്ട ബജറ്റ് വെട്ടിക്കുറയ്ക്കല്‍ എന്‍എച്ച്എസിനെ ശ്വാസംമുട്ടിക്കുകയാണ്. ആശുപത്രികളെ സ്വകാര്യവത്കരിക്കാന്‍ രാജ്യത്തെ രാഷ്ട്രീയക്കാരില്‍ ചിലര്‍ക്ക് താല്‍പര്യമുള്ളതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പോലും കുറ്റപ്പെടുത്തിയിരുന്നു. എന്‍എച്ച്എസ് 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് 17 സര്‍ജറികള്‍ അനാവശ്യമെന്ന് മുദ്രകുത്തി 200 മില്ല്യണ്‍ പൗണ്ട് ലാഭിക്കാന്‍ ശ്രമിക്കുന്നത്. ആരോഗ്യ മേഖലയ്ക്കുള്ള ഫണ്ട് പിടിച്ചുവെയ്ക്കുന്നതിനെതിരെ ആയിരങ്ങളാണ് ലണ്ടനിലെ തെരുവിലിറങ്ങിയത്. 

ഡോക്ടര്‍മാരും, നഴ്‌സുമാരും, ആവശ്യത്തെ പിന്തുണയ്ക്കുന്നവരുമായ നിരവധി പേര്‍ പ്രതിഷേധത്തിന്റെ ഭാഗമായി രംഗത്തിറങ്ങി. ഹെല്‍ത്ത് സര്‍വ്വീസിന് ഫണ്ട് കുറയ്ക്കുന്നത് മനഃപ്പൂര്‍വമായ ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. ടോണ്‍സിലിസ് നീക്കം ചെയ്യുന്നത് മുതല്‍ വെരിക്കോസ് വെയിന്‍ സര്‍ജറിയും, സ്തനം കുറയ്ക്കല്‍ സര്‍ജറിയും വരെ നിര്‍ത്തലാക്കാനാണ് ആരോഗ്യ മേധാവികളുടെ തീരുമാനം. ആവശ്യമില്ലാത്തതും, അപകടകരവുമാണ് ഇത്തരം ചികിത്സകളെന്നാണ് ഇവരുടെ കണ്ടെത്തല്‍. അത്ര അത്യാവശ്യമെന്ന് തെളിയിച്ചാല്‍ മാത്രമാണ് ഇവ നല്‍കപ്പെടുക. അല്ലാതെ രോഗികള്‍ ഇത് ആവശ്യപ്പെടരുതെന്നാണ് മേലാളന്‍മാരുടെ നിര്‍ദ്ദേശം. 

ഇത്തരം സര്‍ജറികള്‍ റദ്ദാക്കുക വഴി എന്‍എച്ച്എസിന് 200 മില്ല്യണ്‍ പൗണ്ട് ലാഭിക്കാമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് വ്യക്തമാക്കുന്നത്. എന്‍എച്ച്എസിന് കൂടുതല്‍ ഫണ്ട് അനുവദിക്കാനുള്ള പദ്ധതികള്‍ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക അനാവശ്യമായി ചെലവഴിക്കരുതെന്ന മുന്‍കൂര്‍ ഉറപ്പ് തേടിയിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് നികുതിദായകന്റെ പണം കൃത്യമായി ചെലവഴിക്കാന്‍ എന്‍എച്ച്എസ് വഴികള്‍ തേടുന്നത്. വിലക്ക് ഏര്‍പ്പെടുത്തുന്നത് വഴി ചികിത്സ നിഷേധിക്കപ്പെടാനുള്ള സാഹചര്യങ്ങളുണ്ടെന്നാണ് സര്‍ജന്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ബുധനാഴ്ച ചേരുന്ന യോഗത്തില്‍ പദ്ധതികള്‍ മുന്നോട്ട് വെച്ച് സെപ്റ്റംബര്‍ വരെ അഭിപ്രായങ്ങള്‍ തേടി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാനാണ് എന്‍എച്ച് ഇംഗ്ലണ്ട് ബോര്‍ഡ് ലക്ഷ്യമിടുന്നത്. രോഗികള്‍ക്ക് ആവശ്യമുള്ള ചികിത്സ നിഷേധിക്കപ്പെടാന്‍ ഇൗ തീരുമാനം ഇടയാക്കുമെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.