CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 44 Seconds Ago
Breaking Now

വാടകക്കാര്‍ക്ക് ഇനി കൂടുതല്‍ അധികാരങ്ങള്‍; വീട്ടുടമയ്ക്ക് ഒരു സുപ്രഭാതത്തില്‍ പുറംതള്ളാന്‍ കഴിയില്ല; ടെനന്‍സി ടേം ചുരുങ്ങിയത് മൂന്ന് വര്‍ഷമാക്കും; ശക്തി പകരുന്നത് പരാതി പറയാനുള്ള ധൈര്യം കൂട്ടാന്‍!

പുതിയ പദ്ധതി പ്രകാരം മിനിമം ടേം തീരും മുന്‍പ് വാടകക്കാര്‍ക്ക് താമസം മാറാം

വാടകയ്ക്ക് താമസിക്കുന്ന വീടിനെക്കുറിച്ചും എല്ലാവര്‍ക്കും ഒരു സങ്കല്‍പ്പം കാണും. 'വീടിന് മുറ്റത്തൊരു പൂന്തോട്ടം, കാര്‍ കയറിക്കിടക്കാനുള്ള സ്ഥലം, അറ്റാച്ച്ഡ് ബാത്ത്‌റൂം എന്നിവയ്‌ക്കെല്ലാം കൂടി ഒരു 150 രൂപ' എന്ന് പണ്ട് ദാസനും വിജയനും പറഞ്ഞത് പോലെയാണ് വാടകയ്ക്ക് താമസിക്കാന്‍ ഒരുങ്ങുമ്പോള്‍ ചിലരുടെ മനസ്സിലിരുപ്പ്. എന്നാല്‍ ഇതൊന്നും അല്ലാതെ മാന്യമായി താമസിക്കാന്‍ എത്തുന്നവരാണ് ഏറെക്കുറെ പേരും. മാന്യന്‍മാരാണ് എന്നത് കൊണ്ട് മാത്രം വാടകക്കാരെ ചൂഷണം ചെയ്യുന്ന വീട്ടുടമകളുമുണ്ട്. വാടക വീട്ടിലെ അവസ്ഥയെക്കുറിച്ച് പരാതി നല്‍കാന്‍ താമസക്കാര്‍ക്ക് ഭയമാണ്. പരാതി പറഞ്ഞാല്‍ കരാര്‍ അവസാനിപ്പിച്ച് പുറത്താക്കിയാലോ എന്നാണ് ആശങ്ക. ഈ ആശങ്കയ്ക്ക് പരിഹാരമായാണ് ഹൗസിംഗ് സെക്രട്ടറി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. 

വീടിന്റെ ദാരുണമായ അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞാല്‍ പ്രതികാര നടപടി സ്വീകരിക്കുന്നതില്‍ നിന്നും വീട്ടുടമകളെ തടയുകയാണ് പദ്ധതിയുടെ ഉദ്ദേശം. കൂടാതെ വാടകക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാന്‍ ദീര്‍ഘമായ ടെനന്‍സി ടേമും മന്ത്രിമാര്‍ ഉള്‍പ്പെടുത്തും. കരാര്‍ പാലിക്കാതെ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഭയന്ന് പല വാടകക്കാരും തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് വായ് തുറക്കാന്‍ തയ്യാറാകുന്നില്ലെന്ന ആശങ്കയ്ക്കിടെയാണ് നീക്കങ്ങള്‍. ചുരുങ്ങിയത് മൂന്ന് വര്‍ഷം ടെനന്‍സി ടേമും, ആറ് മാസത്തെ ബ്രേക്ക് ക്ലോസും ഉള്‍പ്പെടുത്തിയാകും ഹൗസിംഗ് സെക്രട്ടറി ജെയിംസ് ബ്രോക്കെന്‍ഷയറിന്റെ പദ്ധതി. 

'ഒരു സുപ്രഭാതത്തില്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ തങ്ങളുടെ ജീവിതത്തിന്റെ വേരുകള്‍ പറിക്കാന്‍ ഇവര്‍ നിര്‍ബന്ധിതമാകും, ചെറിയ സമയം കൊണ്ട് കുട്ടികള്‍ക്കായി പുതിയ സ്‌കൂള്‍ കണ്ടെത്തണം. റെന്റല്‍ കോണ്‍ട്രാക്ടിലെ നിബന്ധനകളാണ് ഇതിന് കാരണമാകുന്നത്. വാടകയ്ക്കാണ് താമസമെങ്കിലും ഇതിനെ വീടെന്ന് വിളിക്കാന്‍ സുരക്ഷിതമായ താമസം ആവശ്യമാണ്, അതുകൊണ്ടാണ് നടപടികള്‍', ബ്രോക്കെന്‍ഷയര്‍ വ്യക്തമാക്കി. യുകെയില്‍ ശരാശരി വാടകക്കാര്‍ നാല് വര്‍ഷം വരെ ഒരു വീട്ടില്‍ താമസിക്കും. എന്നിട്ടും അഞ്ചില്‍ നാല് കരാറുകളിലും മിനിമം ഫിക്‌സ്ഡ് ടേം ആറ് മാസം അല്ലെങ്കില്‍ 12 മാസമാണ്. 

പുതിയ പദ്ധതി പ്രകാരം മിനിമം ടേം തീരും മുന്‍പ് വാടകക്കാര്‍ക്ക് താമസം മാറാം. കൂടിയ കാലത്തേക്ക് താമസിച്ചാല്‍ കൂടുതല്‍ പരിരക്ഷയും ലഭിക്കും. വീട്ടുമടകള്‍ക്ക് വാടകക്കാരെ തിരഞ്ഞ് സമയം കളുയുകയും വേണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.