CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 3 Minutes 26 Seconds Ago
Breaking Now

അച്ഛനുമായി പ്രശ്‌നമുണ്ടാക്കിയ നടന്റെ സിനിമയില്‍ അഭിനയിച്ചതിന് കാരണമുണ്ടായിരുന്നു ; ഷമ്മി തിലകന്‍

അച്ഛനെ സിനിമയില്‍ നിന്ന് വിലക്കിയിട്ടും അവഗണിച്ച് വിഷമിപ്പിച്ചിട്ടും അദ്ദേഹവുമായി പ്രശ്‌നമുണ്ടായിരുന്ന നടന്‍ നായകനായ സിനിമയില്‍ അഭിനയിച്ചതെന്തിനെന്ന ചോദ്യത്തിന് മറുപടിയുമായി ഷമ്മി തിലകന്‍

നായകന്‍ ആര് എന്നല്ല ഇവിടെ പ്രസക്തം, ജോഷി സാറിന്റെ സിനിമ ആയതുകൊണ്ടാണ്. ജോഷി സാറിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് മുതലാണ് അച്ഛനെ പുറത്താക്കുന്നത്. മുമ്പ് ധ്രുവം, വാഴുന്നോര്‍ എന്നി സിനിമകളില്‍ ജോഷി സാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അച്ഛനും ജോഷി സാറുമായി നല്ല ബന്ധത്തിലായിരുന്നില്ല. എന്നിട്ടും ഞാനദ്ദേഹത്തിന്റെ സഹായിയായിരുന്നു. അതുകൊണ്ട് നടന്റെ നിര്‍ബന്ധം കൊണ്ടല്ല ഞാനീ ചിത്രം ചെയ്തത്. ജോഷി സാര്‍ എന്റെ ഗോഡ് ഫാദറാണ്. അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും ഷമ്മി തിലകന്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ അമ്മയില്‍ നിന്ന് തിലകനു നീതി ലഭിക്കുമെന്ന് കരുതുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായിരിക്കേ അമ്മയില്‍ നിന്ന് നീതി കിട്ടും. ഇതെന്റെ വിശ്വാസമല്ല, അച്ഛന്റെ വിശ്വാസമായിരുന്നു, അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.