CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 16 Seconds Ago
Breaking Now

കുറ്റം തെളിയുന്നത് വരെ നിരപരാധിയെന്ന് വാദിക്കാം; പക്ഷെ ഇരയായത് നിങ്ങളില്‍ ഒരാളല്ലേ; അമ്മയോട് കന്നഡ സിനിമക്കാര്‍

സ്ത്രീസുരക്ഷ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയ്ക്ക് ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടതുണ്ട്

നടിയെ അക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കാന്‍ ഇരിക്കവെയാണ് പ്രതിയായ ദിലീപ് അമ്മയിലേക്ക് തിരിച്ചുവരുന്നത്. പുതിയ പ്രസിഡന്റ് മോഹന്‍ലാലിന്റെ അംഗീകാരത്തോടെയാണ് കേസില്‍ പെട്ട ജനപ്രിയനായകനെ തിരിച്ചെടുത്തത്. ഇതിന് പിന്നില്‍ സംഘടിതമായ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചതായി വ്യക്തമായ സാഹചര്യത്തില്‍ വിവാദം ആളിക്കത്തുകയാണ്.

ഇതിനിടെ കന്നഡ സിനിമാ ലോകത്ത് നിന്നും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ച് 50 താരങ്ങളും, ടെക്‌നീഷ്യന്‍മാരും ഒപ്പിച്ച കത്താണ് അമ്മയ്ക്ക് അയച്ചിരിക്കുന്നത്. അമ്മയുടെ തീരുമാനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയതോടൊപ്പം തീരുമാനം പുനഃപ്പരിശോധിക്കണമെന്നും ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

അഭിനേതാക്കളായ ചേതന്‍, ശ്രുതി ഹരിഹരന്‍ എന്നിവര്‍ മുന്നോട്ട് വെച്ച നീക്കത്തിന് പിന്തുണയുമായി താരങ്ങളും ടെക്‌നീഷ്യന്‍മാരും മുന്നോട്ട് വരികയായിരുന്നു. കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് & ഇക്വാളിറ്റി എന്നിവരാണ് കത്തയച്ചത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് പ്രകാശ് രാജും കത്തില്‍ ഒപ്പുവെച്ചു.

കുറ്റം തെളിയും വരെ നിരപരാധി എന്നത് ശരിയാണെങ്കിലും അമ്മയിലെ തന്നെ ഒരംഗമാണ് അക്രമത്തിന് ഇരയായതെന്ന് കന്നഡ സിനിമാ ലോകം ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീസുരക്ഷ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയ്ക്ക് ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടതുണ്ട്. ജോലിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ അമ്മ പ്രവര്‍ത്തിക്കുമെന്നും കന്നഡ സിനിമക്കാര്‍ ആഹ്വാനം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.