CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 4 Minutes 45 Seconds Ago
Breaking Now

മലയാളത്തിലേക്ക് കുഞ്ഞിക്കയുടെ വരവ് ഒരു ഒന്നൊന്നര വരവാകും; ടേക്ക് ഓഫ് സംവിധായകന്റെ ചിത്രത്തിന് കരാറായി

ബോളിവുഡിലെ ആദ്യ ചിത്രം കാര്‍വാന്‍ ആഗസ്റ്റില്‍ തീയേറ്ററിലെത്തും

ദുല്‍ഖര്‍ സല്‍മാന്‍ ഏറെ കാലമായി മലയാളത്തില്‍ ഒരു ചിത്രം ചെയ്തിട്ട്. ശരിക്കും പറഞ്ഞാല്‍ മകള്‍ മറിയത്തിന്റെ വരവോടെ അന്യഭാഷാ സിനിമകളിലും താരത്തിന് തിരക്കേറി. ഇതുകൊണ്ട് തന്നെ മലയാള ചിത്രങ്ങളില്‍ നിന്നും ദീര്‍ഘമായ ഇടവേളയിലായിരുന്നു ദുല്‍ഖര്‍.

എന്തായാലും ആരാധകര്‍ കുഞ്ഞിക്കയുടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. അത് ഉടന്‍ സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലും താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ സുകുമാര കുറുപ്പിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം എന്നിവയില്‍ ദുല്‍ഖര്‍ എത്തുന്നുണ്ട്.

ഇതിന് പുറമെയാണ് നിരവധി അവാര്‍ഡുകള്‍ നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്റെ ചിത്രത്തിലേക്കും ദുല്‍ഖര്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മഹേഷിന്റെ അടുത്ത സിനിമ അടുത്ത വര്‍ഷത്തില്‍ മാത്രമാകും ഷൂട്ടിംഗ് ആരംഭിക്കുക.

സോനം കപൂറിനൊപ്പം ബോളിവുഡ് ചിത്രമായ ദി സോയ ഫാക്ടര്‍, തമിഴ് ചിത്രം വാന്‍ എന്നിവയിലും ദുല്‍ഖര്‍ അഭിനയിച്ച് വരികയാണ്. ബോളിവുഡിലെ ആദ്യ ചിത്രം കാര്‍വാന്‍ ആഗസ്റ്റില്‍ തീയേറ്ററിലെത്തും.




കൂടുതല്‍വാര്‍ത്തകള്‍.