CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 51 Seconds Ago
Breaking Now

ഭാരം കുറയ്ക്കാം ഈ വ്യായാമത്തിലൂടെ

വ്യായാമത്തിലും ഒരു രാജാവുണ്ട്, വ്യായാമങ്ങളുടെ രാജാവെന്ന് സ്‌ക്വാട്ടിംഗിന് പേര് ലഭിക്കാന്‍ കാരണമായത് ഇത് ചെയ്യുമ്പോള്‍ ശരീരത്തിന് ആകമാനം ലഭിക്കുന്ന ആയാസവും, സ്ഥിരതയും, ആരോഗ്യവും കൊണ്ടാണ്. 

സ്‌ക്വാട്ടുകള്‍ വഴി ഭാരം കുറയ്ക്കാനും, ശരീരത്തിന് ആകാരവടിവ് മെച്ചപ്പെടുത്താനും സാധിക്കും. പക്ഷെ ഇത് കൃത്യമായി ശീലിക്കേണ്ടത് അത്യാവശ്യമാണ്. കാലുകള്‍ക്കും, തുടയിലെ മസിലുകള്‍ക്കും ഉപകാരപ്രദമാകുന്ന പാകത്തിനുള്ള ആഴത്തിലാകണം സ്‌ക്വാറ്റിംഗ് ചെയ്യേണ്ടത്. 

സ്‌ക്വാട്ട് ചെയ്യുമ്പോള്‍ കാലിനും, വയറിനും സമ്മര്‍ദം അനുഭവപ്പെടുന്ന തരത്തിലാകണം വ്യായാമം. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ഇരിക്കുകയും, എഴുന്നേല്‍ക്കുമ്പോള്‍ ശ്വാസം എടുക്കുകയും ചെയ്യാം. ഇതിന്റെ വേഗത വര്‍ദ്ധിപ്പിച്ചും, കുറച്ചും റെപ്പറ്റീഷന്‍ കൂട്ടിയും ഗുണം നേടാം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.