CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 32 Minutes 47 Seconds Ago
Breaking Now

സൗജന്യ കോള്‍, ഡാറ്റ എന്നിവയുമായി വോഡാഫോണ്‍ 399 റെഡ് പ്ലാന്‍

വോഡാഫാണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് നിരവധി ഓഫറുകളാണ് ടെലികോം ഓപ്പറേറ്റര്‍ നല്‍കുന്നത്. എയര്‍ടെല്ലിനെയും, ജിയോയും ലക്ഷ്യമിട്ടാണ് വോഡാഫോണ്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കുന്നത്. പോസ്റ്റ്‌പെയ്ഡ് ബില്ലില്‍ തിരിമറികള്‍ ഇല്ലെന്ന് വ്യക്തമാക്കാന്‍ സുതാര്യമായ ബില്ലാണ് തങ്ങളുടെ ഓഫറെന്ന് കമ്പനി പറയുന്നു. 

വോഡാഫോണ്‍ റെഡ് എന്റര്‍ടെയിന്‍മെന്റ് പ്ലാന്‍ 399 രൂപയ്ക്ക് ഓരോ മാസവും അണ്‍ലിമിറ്റഡ് കോളിംഗ്, ഏറ്റവും കുറഞ്ഞ ബില്‍ ഗ്യാരണ്ടി ഫീച്ചര്‍, സൗജന്യ ഡാറ്റ എന്നിവയും, അന്താരാഷ്ട്ര റോമിംഗില്‍ ആഡ്ഓണ്‍ പാക്കും ലഭ്യമാണ്. ഇതില്‍ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടും. 

ഇതിന് പുറമെ റെഡ് എന്റര്‍ടെയിന്‍മെന്റ് 499 പ്ലാന്‍, 999 പ്ലാന്‍, 1299 പ്ലാന്‍, 1999 പ്ലാന്‍, 2999 പ്ലാന്‍ എന്നിവയും വോഡാഫോണ്‍ വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ജിയോ രംഗത്തിറങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് കമ്പനിയുടെ ഈ നീക്കങ്ങള്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.