CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 23 Seconds Ago
Breaking Now

സ്‌പെയിന്‍ പുറത്തായി; ജെറാര്‍ഡ് പിക്വെ അന്താരാഷ്ട്ര ഫുട്‌ബോളിലെ കളി മതിയാക്കി

സ്പാനിഷ് ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞ് 103 തവണ പിക്വെ കളത്തിലിറങ്ങിയിട്ടുണ്ട്.

മാഡ്രിഡ്: 2018 ഫിഫ ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ കളി അവസാനിപ്പിച്ച് ജെറാര്‍ഡ് പിക്വെ. ആതിഥേയരായ റഷ്യയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയാണ് മോസ്‌കോ ലുസ്‌നികി സ്‌റ്റേഡിയത്തില്‍ നിന്നും സ്‌പെയിന്‍ തല താഴ്ത്തി മടങ്ങിയത്. 

സ്പാനിഷ് ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞ് 103 തവണ പിക്വെ കളത്തിലിറങ്ങിയിട്ടുണ്ട്. സെര്‍ജിയോ റാമോസിന് ഒപ്പമാണ് സെന്റര്‍ ബാക്ക് പൊസിഷനില്‍ പിക്വെ ഇറങ്ങിയിരുന്നത്. റഷ്യക്ക് എതിരെയുള്ള മത്സരത്തില്‍ പിക്വെയുടെ ഹാന്‍ഡ് ബോളാണ് ടീമിന് വിനയായത്. ഒടുവില്‍ പെനാല്‍റ്റിയില്‍ 4-3ന് സ്‌പെയിന്‍ വീഴുകയും ചെയ്തു. 

ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ സൂപ്പര്‍താരം ആന്ത്രെസ് ഇനിയേസ്റ്റ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് ഇനിയേസ്റ്റ മത്സരത്തിന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമെന്നാണ് വിരമിക്കല്‍ പ്രഖ്യാപനത്തെക്കുറിച്ച് ഇനിയേസ്റ്റ പ്രതികരിച്ചത്. 

70ാം റാങ്കിലും റഷ്യ 1-1ന് സ്‌പെയിനെ ഫുള്‍ടൈമില്‍ പിടിച്ചുകെട്ടിയിരുന്നു. ഷൂട്ടൗട്ടില്‍ റഷ്യന്‍ ഗോളി ഇഗോര്‍ അകിന്‍ഫീവ് രണ്ട് സേവ് നടത്തിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 2012 യൂറോ വിജയിച്ച ശേഷം മൂന്ന് പ്രധാന ടൂര്‍ണമെന്റില്‍ സ്‌പെയിന്‍ നോക്കൗട്ട് ഘട്ടത്തില്‍ പുറത്തായിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.