CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 40 Minutes 22 Seconds Ago
Breaking Now

അഭിനയം മോശമായത് കൊണ്ടല്ല പ്രിയയുടെ പരസ്യം പിന്‍വലിച്ചത് ; കാരണമിത്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരു സീന്‍ കൊണ്ട് മാത്രം ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ പ്രകാശ് വാര്യര്‍. എന്നാല്‍ പ്രിയ അഭിനയിച്ച മഞ്ചിന്റെ പരസ്യം കമ്പനി പിന്‍വലിച്ചതോടെ ട്രോളര്‍മാരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു നടി.

പ്രിയയുടെ അഭിനയം മോശമായതുകൊണ്ടും പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തത് കൊണ്ടുമാണ് പരസ്യം പിന്‍വലിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ പരസ്യത്തിന്റെ കാലാവധി തീര്‍ന്നതിനാലാണ് പരസ്യം പിന്‍വലിക്കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. നടിയുടെ ഒപ്പിട്ടിരിക്കുന്ന കരാറിന്റെ കാലാവധി പൂര്‍ത്തിയായതായും കമ്പനി അറിയിച്ചു.

തമിഴ്, മലയാളം, മറാത്തി, ഹിന്ദി, കന്നഡ , ബംഗാളി ഭാഷകളിലാണ് പ്രിയയുടെ പരസ്യം റിലീസ് ചെയ്തത്. വിവിധ ഭാഷകളില്‍ പുറത്തുവന്ന പരസ്യത്തിന് 20 ലക്ഷമാണ് പ്രിയ പ്രതിഫലം വാങ്ങിയത് .




കൂടുതല്‍വാര്‍ത്തകള്‍.