CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 27 Minutes 52 Seconds Ago
Breaking Now

ദിലീപിന്റെ പുറത്താക്കല്‍ മരവിപ്പിച്ചത് പൃഥ്വിരാജും രമ്യാ നമ്പീശനും ഉള്‍പ്പെട്ട കമ്മറ്റി; സിദ്ദിഖ്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടന്‍ ദിലീപിനെ താര സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ നടപടി പൃഥ്വിരാജും രമ്യാ നമ്പീശനും ഉള്‍പ്പെട്ട കമ്മറ്റി തന്നെയാണ് മരവിപ്പിച്ചതെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചത് സാധുവായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ കുറച്ചുപേര്‍ ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. സംഘടനയുടെ ബൈലോ പ്രകാരം നിയമപരമായ സാധുതയില്ല. ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ദിലീപിനെ പുറത്താക്കിയ തീരുമാനം പിന്നീട് മരവിപ്പിച്ചു. ഈ കമ്മറ്റിയില്‍ പൃഥ്വിരാജും രമ്യാ നമ്പീശനും അംഗങ്ങളായിരുന്നു. എന്നാല്‍  അവര്‍ അന്ന് തീരുമാനത്തിന് എതിരു പറഞ്ഞില്ലെന്നും ഇക്കാര്യം പുറത്തുപറയാന്‍ പോലും തയ്യാറായില്ലെന്നും ഒരു സ്വകാര്യ ചാനലില്‍ സിദ്ദിഖ് വെളിപ്പെടുത്തി. 

അമ്മയിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.