CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 6 Minutes 24 Seconds Ago
Breaking Now

സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സഞ്ജു ആദ്യദിനം വന്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ; ഈ സിനിമയില്‍ നടന്നത് യാഥാര്‍ത്ഥ്യമായ കാര്യങ്ങളെന്ന് നടന്‍ സഞ്ജയ് ദത്ത്

രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ സഞ്ജു ബോക്‌സോഫീസില്‍ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. ബോളിവുഡിന്റെ വിവാദനായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന ചിത്രം ആദ്യദിനത്തില്‍ ? 34.75 കോടിയാണ് വാരികൂട്ടിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ - അനില്‍ കപൂര്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ 'റേസ് 3' യുടെ 29.17 കോടി എന്ന ആദ്യദിന റെക്കോര്‍ഡ് കളക്ഷനാണ് സഞ്ജു ബ്രേക്ക് ചെയ്തിരിക്കുന്നത്.

ബോളിവുഡ് സിനിമയുടെ അമരക്കാരായ 'കപൂര്‍' കുടുംബത്തിലെ ഇളമുറക്കാരനായ രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടി കൊണ്ടായിരിക്കും സഞ്ജു ഫിനിഷ് ചെയ്യുക എന്നാണ് ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമാകുന്ന തരത്തിലാണ് സഞ്ജു മുന്നേറിക്കൊണ്ടിരിക്കുന്നത്.

അതേസമയം തന്റെ ജീവിതം തന്നെയാണ് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതെന്ന് സഞ്ജയ് ദത്തും പ്രതികരിച്ചിട്ടുണ്ട്. ചിത്രത്തിലെ രണ്‍ബീറിന്റെ പ്രകടനം ഗംഭീരമായിട്ടുണ്ട്. സിനിമയും വളരെ നന്നായിട്ടുണ്ട്. സ്‌ക്രീനില്‍ എല്ലാ സത്യങ്ങളും തുറന്നുകാണിച്ചിരിക്കുന്നു. സഞ്ജയ് ദത്ത് പറഞ്ഞു.

രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും. സിനിമയിലെ ഒരുഭാഗത്തിനായി ശരീരഭാരം കൂട്ടുകയും ചെയ്തു.

രണ്‍ബീര്‍ കപൂറിനെ കൂടാതെ സോനം കപൂര്‍ പരേഷ് റാവല്‍, മനീഷാ കൊയ്രാള, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ, ദിയാ മിര്‍സ എന്നിവരും ചിത്രത്തിലുണ്ട്. 5000ത്തില്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.